മഴക്കാലത്തെ രോഗങ്ങളുടെ കൂടെ കാലമാണല്ലോ. ഈ സമയത്ത് ഏറ്റവും കൂടുതൽ കരുതി ഇരിക്കേണ്ട രോഗമാണ് എലിപ്പനി. ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു രോഗമാണ് എലിപ്പനി. കടുത്ത പനി, കഠിനമായ തലവേദന , വിറയൽ, അടിവയറ്റിലെ വേദന, ഛർദ്ദി, വയറിളക്കം, മഞ്ഞ നിറത്തിലുള്ള കണ്ണുകളും ചർമ്മവും, ശ്വാസതടസം എന്നിവയാണ് രോഗലക്ഷണങ്ങൾ. മൃഗങ്ങളുടെ മൂത്രം (മൂത്രം) മൂലം മലിനമായ വെള്ളമോ മണ്ണോ മൂക്കിലോ വായിലോ കണ്ണിലോ ചർമ്മത്തിൽ പൊട്ടലോ ഉണ്ടായാൽ എലിപ്പനി പിടിപെടാം.
പ്രളയബാധിത മേഖലകളിലെ പകർച്ച വ്യാധികളിലൊന്നാണ് എലിപ്പനി. എലികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ 4 മുതൽ 20 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.
എലിപ്പനി എന്നാല്‍ വെറുതെ ഒരു പനി വന്ന് മാറുകയല്ല. ശക്തമായ ശരീരവേദനയാണ് ഏറ്റവും വലിയ പ്രയാസം. ചുരുങ്ങിയത് ഒരാഴ്ച്ചയെങ്കിലും കിടപ്പാകാന്‍ സാധ്യതയുണ്ട്. എലിപ്പനി ബാധിക്കാത്ത അവയവങ്ങള്‍ ശരീരത്തില്‍ ഇല്ലെന്ന് തന്നെ പറയാം. കരളും വൃക്കയുമാണ് ഏറ്റവും സാധാരണം. പലര്‍ക്കും ഡയാലിസിസ് വരെ വേണ്ടി വരാറുണ്ട്. ഇതിനേക്കാള്‍ ഗുരുതരമാണ് തലച്ചോര്‍, ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെ ബാധിക്കുമ്പോള്‍. ശ്വാസകോശത്തെ ബാധിച്ചാല്‍ എലിപ്പനിയില്‍ മരണസാധ്യത വളരെ കൂടുതലാണ്. ഇവ കൂടാതെ പ്ലേറ്റ്‌ലെറ്റ് കുറഞ്ഞ് ശരീരത്തിലെ പല ഭാഗങ്ങളില്‍ നിന്നായി രക്തസ്രാവവും ഉണ്ടാക്കാം. 100-ല്‍ 10 പേര്‍ വരെ മരണപ്പെടാന്‍ സാദ്ധ്യതയുള്ള രോഗമാണ് എലിപ്പനി.
എങ്ങനെ തടയാം?
മലിനജലവുമായി സമ്പർക്കം വരുന്ന അവസരങ്ങളിൽ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്‌ക് തുടങ്ങിയ വ്യക്തി സുരക്ഷാ ഉപാധികൾ ഉപയോഗിക്കുക. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും മലിനജലവുമായി സമ്പർക്കം വന്നവരും ഡോക്‌സിസൈക്ലിൻ ഗുളിക 200 മില്ലിഗ്രാം (100 മില്ലി ഗ്രാമിന്റെ രണ്ട് ഗുളികകൾ) ആഴ്ചയിലൊരിക്കൽ കഴിക്കുക. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടുക.
എലി മാത്രമല്ല വില്ലൻ
എലിപ്പനിക്ക് എലി മാത്രമല്ല കാരണം. എലിയുടെ മൂത്രത്തിൽ കൂടി മാത്രമല്ല നായ, പൂച്ച, കന്നുകാലികൾ ഇവയുടെ ഒക്കെ മൂത്രത്തിലൂടെ എലിപ്പനിയുടെ രോഗാണുക്കൾ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. മൃഗങ്ങളിൽ ഒരിക്കൽ എലിപ്പനി രോഗബാധ ഉണ്ടായാൽ രോഗാണുക്കൾ അവയുടെ വൃക്കകളിൽ ദീർഘകാലം നിലനിൽക്കാൻ ഇടയുണ്ട്. മൂത്രത്തിലൂടെ രോഗാണുക്കൾ മണ്ണിലും വെള്ളത്തിലും എത്തുകയും മാസങ്ങളോളം നിലനിൽക്കുകയും ചെയ്യും.
മാലിന്യ സംസ്‌കരണം പ്രധാനം
എലിപ്പനി പോലെയുള്ള ജന്തുജന്യ രോഗങ്ങൾ പെരുകുന്നത് ഒഴിവാക്കാൻ മാലിന്യ സംസ്‌കരണത്തിൽ ശ്രദ്ധപുലർത്തുക. വീട്ടിലുള്ള ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്‌കരിക്കുക.
content highlight: how-to-prevent-leptospirosis