തിരുവനന്തപുരം: സിപിഐഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആദ്യം തമിഴ്നാട്ടിലെ മധുരയില്‍ നടക്കും. സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കൊല്ലത്ത് വെച്ചുനടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്.
ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തിലും ഏരിയ സമ്മേളനം നവംബറിലും നടക്കും. ജില്ലാ സമ്മേളനം ഡിസംബര്‍, ജനുവരി മാസത്തിലും നടക്കും.
അതേസമയം വയനാട് ദുരന്തമേഖലയിലെ പുനരധിവാസത്തിന് 25 ലക്ഷം രൂപ വകയിരുത്തി സിപിഐഎം. പുനരധിവാസ പ്രവര്‍ത്തനങ്ങൾക്ക് വലിയ സാമ്പത്തിക സഹായം ആവശ്യമാണെന്നും എല്ലാ പാര്‍ട്ടിഘടകങ്ങളും അവരവരുടെ വിഹിതം സംഭാവന ചെയ്യണമെന്നും പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.
ദേശീയ തലത്തിൽ ഇടപെടൽ നടത്തി ഇതര സംസ്ഥാനങ്ങളിൽ നിന്നും ധനസമാഹരണത്തിനും ശ്രമിക്കുന്നുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.