ഈ നെയ്യ് റോസ്റ്റിൽ പോഷക ഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചീര കൊണ്ടാണ് കുട്ടികൾക്കായി നെയ്യ് റോസ്റ്റ് തയാറാക്കാൻ പോകുന്നത്. ചീര കഴിക്കാത്ത കുട്ടികളും ഈ ദോശ വയറു നിറയെ കഴിക്കും.
ചേരുവകൾ
പച്ചരി/ഇഡ്ഡലി അരി /പൊന്നി അരി – 2 കപ്പ്
ഉഴുന്ന് – അര കപ്പ്
ഉലുവ – ഒരു ടീസ്പൂൺ
വെള്ള അവൽ/ചോറ് – 2 ടേബിൾസ്പൂൺ
ഉഴുന്ന് അരയ്ക്കാൻ തണുത്ത വെള്ളം – മുക്കാൽ തൊട്ട് ഒരു കപ്പ് വരെ
അരി അരയ്ക്കാൻ വെള്ളം -അര തൊട്ട് മുക്കാൽ കപ്പ് വരെ
ഉപ്പ് – ആവശ്യത്തിന്
പച്ച ചീര /പാലക് – രണ്ടു പിടി
ചീരയ്ക്കു പകരം കാരറ്റ് ,മുതിര ,മുരിങ്ങയില എന്നിവ എടുക്കാം
തയാറാക്കുന്ന വിധം
- ഉഴുന്നും ഉലുവയും വെള്ളം തെളിയുന്നതുവരെ നല്ലപോലെ കഴുകി വൃത്തിയാക്കി മൂന്ന് മണിക്കൂർ കുതിർത്തു വയ്ക്കുക.
- അരി കഴുകി നാല് തൊട്ട് ആറ് മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
- അവൽ ഒന്ന് കഴുകി കുതിർക്കാൻ വയ്ക്കുക.
- ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ഉഴുന്ന്, ഉലുവ എന്നിവ അരച്ചെടുക്കുക.
അരയ്ക്കുമ്പോൾ മാവ് ചൂടാകാതെ ഇരിക്കാനാണ് തണുത്ത വെള്ളം ഉപയോഗിച്ച് അരയ്ക്കുന്നത്. - അരിയും അവലും നല്ലതുപോലെ അരച്ചെടുക്കുക. മാവിൽ ഉപ്പിട്ട് നല്ലതു പോലെ അഞ്ചു മിനിറ്റ് യോജിപ്പിച്ചു അഞ്ചു തൊട്ട് എട്ടു മണിക്കൂർ വരെ പുളിയ്ക്കാൻ വയ്ക്കുക.
- ചീര കഴുകി തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ട് വളരെ കുറച്ചു സമയം തിളപ്പിയ്ക്കുക.
ഒരുപാട് തിളപ്പിച്ചാൽ ഗുണങ്ങൾ നഷ്ടപ്പെടാം. - ചീരയും വെള്ളവും പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തു പുളിച്ച മാവിൽ ചേർത്ത് യോജിപ്പിക്കുക.
- ദോശക്കല്ല് ചൂടാക്കി വെള്ളം തളിച്ചതിനു ശേഷം മാവ് ഒഴിച്ചു നെയ്റോസ്റ്റ് പരുവത്തിൽ ചുട്ടെടുക്കുക
- ദോശ മൊരിഞ്ഞു വരാറാകുമ്പോൾ ആവശ്യത്തിന് നെയ്യ് തളിച്ച് കൊടുത്തു മടക്കി എടുക്കുക.
- തേങ്ങ ചമ്മന്തിയുടെ കൂടെ ചൂട് നെയ്യ് റോസ്റ്റ് വിളമ്പാം.
CONTENT HIGHLIGHT: palak-ghee-roast