Wayanad

വയനാട് ദുരന്തം: സന്നദ്ധ പ്രവർത്തകർ കൊണ്ടുവരുന്ന ഭക്ഷണം ഫുഡ് കളക്ഷൻ സെന്ററിൽ ഏൽപ്പിക്കണം | Wayanad disaster: Food brought by volunteers should be handed over to the food collection centre

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാദൗത്യം നടത്തുന്നവർക്കും വിവിധ സേനകൾക്കുമായി സന്നദ്ധ സംഘടനകളും വ്യക്തികളും കൊണ്ടുവരുന്ന ഭക്ഷണം ചൂരൽമല നീലിക്കാപ്പ് സെൻറ് മേരീസ് ചർച്ചിന് സമീപം സജ്ജീകരിച്ചിരിക്കുന്ന ഫുഡ് കളക്ഷൻ സെൻററിൽ ഏൽപ്പിക്കണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ദുരന്ത പ്രദേശം ഉൾപ്പെടുന്ന വിവിധ സോണുകളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കാൻ ആരും ശ്രമിക്കരുത്.

അപകട സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം. രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവർക്കും ഫോഴ്സുകൾക്കുള്ള ഭക്ഷണം മേപ്പാടിയിലെ പൊതുവായ കിച്ചനിലാണ് ക്രമീകരിക്കുന്നത്. അവിടെ നിന്നും ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിൽ ചൂരൽമലയിൽ ഒരുക്കിയിട്ടുള്ള ഫുഡ് സെന്ററിൽ എത്തിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കുള്ള ഭക്ഷണസാധനങ്ങൾ പ്രത്യേകം നിയോഗിച്ചിട്ടുള്ള ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ മുഖാന്തിരമാണ് നൽകുക.