ഷിഫ അൽ ജസീറ ആശുപത്രിയിൽ പ്രത്യേക ഗൈനക്കോളജി, ഗാസ്ട്രോഎൻ്റ്റോളജി പാക്കേജ് തുടങ്ങി. ലാപ്രോസ്‌കോപിക് ഹിസ്റ്റരക്ടമി, ലാപ്രോസ്‌കോപിക്ക് ഒവേറിയൻ സിസ്റ്റക്ടമി, ഗ്യാസ്ട്രോസ്‌കോപ്പി, കൊളോണോസ്‌കോപ്പി തുടങ്ങിയ നൂതന ചികിത്സകൾ പൗരൻമാർക്കും പ്രവാസികൾക്കും കൂടുതൽ പ്രാപ്യവും താങ്ങാവുന്ന നിരക്കിലും ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന പാക്കേജ് ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ ലഭ്യമായിരിക്കും.
പാക്കേജ് കാലയളവിൽ സാധാരണ പ്രസവം 200 ദിനാറിനും സിസേറിയൻ 500 ദിനാറിനും ലഭ്യമാണ്. ഗർഭപാത്രം നീക്കം ചെയ്യുന്ന ആധുനിക ശസ്ത്രക്രിയായ ലാപ്രോസ്‌കോപിക് ഹിസ്റ്റരക്ടമി 700 ദിനാറിനും അണ്ഡാശയത്തിലെ മുഴ നീക്കം ചെയ്യുന്ന ലാപ്രോസ്‌കോപിക്ക് ഒവേറിയൻ സിസ്റ്റക്ടമി 500 ദിനാറിനും ലഭിക്കും. പ്രസവ സംബന്ധമായ വിവിധ പാക്കേജുകളും ഗൈനക്കോളജി വിഭാഗത്തിൽ ലഭിക്കും. ദഹനവ്യൂഹത്തിലെ പ്രധാന ഘടനങ്ങളെ നിരീക്ഷിക്കുന്ന എൻഡോസ്‌കോപ്പി പരിശോധനയായ ഗ്യാസ്ട്രോസ്‌കോപ്പി 80 ദിനാറിനും വൻകുടലും ചെറുകുടലും നിരീക്ഷിക്കുന്ന എൻഡോസ്‌കോപിക് പരിശോധനായായ കൊളോണോസ്‌കോപ്പി 100 ദിനാറിനും ലഭിക്കും.
വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയായ ലേസർ കിഡ്നി സ്റ്റോൺ റിമൂവൽ 400 ദിനാറിനും ലേസർ ഫ്ളെക്സിബിൾ സ്‌കോപ് കിഡ്നി ശസ്ത്രക്രിയ 500 ദിനാറിനും ലഭിക്കും. ഡിജെ സ്റ്റെൻഡ് റിമൂവൽ 100 ദിനാറിനും ലഭിക്കും. താരതമ്യേനെ ചെലവേറിയ ഇത്തരം ശസ്ത്രക്രിയകളും പരിശോധനകളും പാക്കേജ് കാലയളവിൽ വളരെ കുറഞ്ഞ ചെലവിലാണ് പാക്കേജ് കാലയളവിൽ ലഭിക്കുക. ഈ നടപടിക്രമങ്ങൾക്കായി നാട്ടിൽ പോകുന്നത് ഒഴിവാക്കാനും രോഗികളുടെ സാമ്പത്തിക ഭാരം കുറക്കുകയുമാണ് പാക്കേജ് ലക്ഷ്യമിടുന്നത്. അവശ്യ ശസ്ത്രക്രിയകൾ താങ്ങാവുന്ന നിരക്കിൽ ഇവിടെ തന്നെ എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാക്കേജ് ആരംഭിച്ചതെന്ന് ഷിഫ അൽ ജസീറ ആശുപത്രി മാനേജ്മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു.