India

അ​സാ​ധാ​ര​ണ ന​ട​പ​ടിയുമായി കേന്ദ്രം; ബി​എ​സ്എ​ഫ് മേ​ധാ​വി​ നിതിൻ അഗര്‍വാളിനെ നീ​ക്കി, കേരള കേഡറിലേക്ക് തിരിച്ചയച്ചു

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു വ​ർ​ഷം സ​ര്‍​വീ​സ് കാ​ലാ​വ​ധി ബാ​ക്കി നി​ല്‍​ക്കെ ബി​എ​സ്എ​ഫ് മേ​ധാ​വി നി​തി​ൻ അ​ഗ​ര്‍​വാ​ളി​നെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി. 2026വ​രെ കാ​ലാ​വ​ധി നി​ല​നി​ല്‍​ക്കെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ അ​സാ​ധാ​ര​ണ ന​ട​പ​ടി.

നിതിൻ അഗര്‍വാളിന് പുറമെ ബിഎസ്എഫ് വെസ്റ്റ് എസ്‍ഡിജി വൈബി ഖുരാനിയയെയും സ്ഥാനത്തു നിന്ന് നീക്കിയിട്ടുണ്ട്. ബിഎസ്എഫ് മേധാവിയായി നിതിൻ അഗര്‍വാളിന് രണ്ടു വര്‍ഷം കൂടി കാലാവധി ബാക്കിയുണ്ട്.

കേ​ര​ള കേ​ഡ​റി​ലേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തെ തി​രി​ച്ച​യ​ച്ചി​രി​ക്കു​ന്ന​ത്. നി​തി​ൻ അ​ഗ​ര്‍​വാ​ള്‍ കേ​ര​ള കേ​ഡ​റി​ല്‍ തി​രി​ച്ചെ​ത്തു​ന്ന​തോ​ടെ സം​സ്ഥാ​ന പോ​ലീ​സി​ലും മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കും. ജ​മ്മു​കാ​ഷ്മീ​രി​ൽ നു​ഴ​ഞ്ഞു ക​യ​റ്റ​ക്കാ​രു​ടെ ഭീ​ഷ​ണി നി​ല​നി​ൽ​ക്കെ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​സാ​ധാ​ര​ണ നീ​ക്കം.