India

20 സെക്കന്‍റിനുള്ളിൽ ലക്ഷങ്ങളുടെ ആഭരണം കവർച്ച : ഞെട്ടിപ്പിക്കുന്ന സംഭവം | three-men-rob-pune-jewellery-shop-at-gunpoint-in-20-seconds

മഹാരാഷ്ട്രയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി ലക്ഷങ്ങളുടെ ആഭരണങ്ങൾ മോഷ്ടിച്ച് കവർച്ചാ സംഘം. പൂനെയിലെ ഒരു ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് കവർച്ച നൽകിയത്. മോഷണത്തിന്‍റെ സിസിടി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രരിക്കുന്നുണ്ട്. പൂനെയിലെ ഹിൻജെവാഡിയിലെ ലക്ഷ്മി ചൗക്കിലെ ഒരു ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയാണ് മോഷണം നടന്നത്.

വ്യാപരം തുടങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ജ്വല്ലറിയിലേക്ക് മൂന്നംഗ കവർച്ചാ സംഘം എത്തിയത്. ജ്വല്ലറിയിലെത്തിയ കവർച്ചാ സംഘത്തിലെ ഒരാൾ ബാഗിൽ നിന്നും തോക്കെടുത്ത് ഉടമയ്ക്ക് നേരെ നീട്ടി. പിന്നാലെ കോളറിൽ പിടിച്ച് വലിച്ചിട്ട് ഭീഷണിപ്പെടുത്തി. മറ്റൊരാൾ ബാഗുമായി കൗണ്ടറിന് മുകളിൽ കയറി സ്വർണ്ണാഭരണങ്ങൾ കവർന്നു. കൂട്ടാളിയും ആഭരണങ്ങൾ ബാഗിലാക്കി. എല്ലാം 20 സെക്കന്‍റിനുള്ളിൽ നടന്നു.