സൗദി തലസ്ഥാന നഗരത്തിൽ മറ്റൊരു അന്താരാഷ്ട്ര സ്റ്റേഡിയം കൂടി നിർമിക്കുന്നു. റിയാദ് നഗരത്തിന്റെ തെക്കുപടിഞ്ഞാറായാണ് അന്താരാഷ്ട്ര നിലവാരത്തിലെ ഐക്കണിക് സ്റ്റേഡിയം നിർമിക്കുന്നത്. സൗദി റോഷൻ ഗ്രൂപ്പാണ് നിർമാണം പ്രഖ്യാപിച്ചിരിക്കുന്നത്. 4,50,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള സ്റ്റേഡിയത്തിൽ 45,000 കാണികളെ ഉൾക്കൊള്ളിക്കാം.
വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ രൂപകൽപ്പന ചെയ്തതാണ് സ്റ്റേഡിയം. ഷോപ്പുകളും റെസ്റ്റാറന്റുകളും ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളും സ്റ്റേഡിയം കോംപ്ലക്സിനുള്ളിൽ ഉണ്ടാവും. മധ്യഭാഗത്താണ് പ്രധാന സ്റ്റേഡിയം. മേൽക്കൂര തുറന്നതും പരസ്പരബന്ധിതവുമായ രൂപകൽപനയിൽ പദ്ധതിക്ക് കീഴിലെ വിവിധ സ്ഥാപനങ്ങളെ തടസ്സമില്ലാത്ത രീതിയിൽ ബന്ധിപ്പിക്കുന്നു.