നമ്മുടെ അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉപ്പ്. ഒരു നുള്ള് ഉപ്പ് രുചിയിൽ മാത്രമല്ല നമ്മുടെ ആരോഗ്യത്തിലും വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. വിപണിയിൽ പല തരത്തിലുള്ള ഉപ്പ് ലഭ്യമാണ്. ഇവയുടെ സ്വഭാവവും പ്രവർത്തനവും വേറിട്ടുനിൽക്കുന്നു. ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം വേണം ഓരോരുത്തരും ഉപ്പ് തെരഞ്ഞെടുക്കാൻ.
നിങ്ങൾക്ക് ശരിയായ ഉപ്പ് എങ്ങനെ തെരഞ്ഞെടുക്കാമെന്ന് വിശദീകരിക്കുകയാണ് അഞ്ജലി മുഖർജി. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അവർ വിവരങ്ങൾ പങ്കുവെച്ചത്.
1. കെൽറ്റിക് ഉപ്പ്
സാധാരണ ഉപ്പിനെ അപേക്ഷിച്ച് ഈ ഉപ്പിലെ സോഡിയത്തിൻ്റെ അളവ് കുറവും, എന്നാൽ പിങ്ക് ഉപ്പ്, കോഷർ ഉപ്പ് എന്നിവയേക്കാൾ കൂടുതലുമാണ്.
2. കറുത്ത ഉപ്പ്
സോഡിയത്തിൻ്റെ അളവ് ടേബിൾ സാൾട്ടിനേക്കാൾ കുറവാണ്. ശരീരവണ്ണം, ദഹനക്കേട്, വയറുവേദന, ഓക്കാനം, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ് കാരിയുത്ത ഉപ്പ്. പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
3. കോഷർ ഉപ്പ്
കോഷർ ഉപ്പ് കാണാൻ വളരെ വലുതും കട്ടിയുള്ളതുമാണ്. എന്നാൽ, ഇതിന് സാധാരണ ഉപ്പിൻ്റെ രുചിയില്ല. എന്നാലും, ഇതിന് സാധാരണ ടേബിൾ ഉപ്പിനേക്കാൾ അയോഡിനും സോഡിയവും കുറവാണ്.
View this post on Instagram
4. കുറഞ്ഞ സോഡിയം ഉപ്പ്
ഈ ഉപ്പിൽ സോഡിയം കുറവും, കൂടുതൽ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഈ ഉപ്പ് ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
5. പിങ്ക് ഉപ്പ്
ധാതുക്കളുടെ അളവ് കൂടുതലായതിനാൽ ഇതിൻ്റെ ഉപയോഗം പേശീവലിവ് കുറയ്ക്കാൻ സഹായിക്കുന്നു. പിങ്ക് ഉപ്പ് പതിവായി കഴിക്കുന്നത് രക്തചംക്രമണത്തെ സഹായിക്കുകയും, കോശങ്ങളിലെ പിഎച്ച് നില നിലനിർത്തുകയും ചെയ്യുന്നു.
6. സാധാരണ ഉപ്പ്
നമ്മളിൽ പലരും ദിവസവും ഭക്ഷണത്തിൽ ഉപയോഗിക്കുന്ന വെളുത്ത ഉപ്പിൽ അയോഡിൻ അടങ്ങിയിട്ടുണ്ട്. വളരെ സാധാരണമായി ഇത് ഉപയോഗിക്കാറുണ്ടെകിലും, അതിൻ്റെ ഉപയോഗം നിയന്ത്രിക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. ഒരു മുതിർന്നയാൾ പ്രതിദിനം 5 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്.
7. കടൽ ഉപ്പ്
വലുതും കട്ടിയുള്ളതുമായതിനാൽ കടൽ ഉപ്പ് വെള്ളത്തിൽ വേഗം ലയിക്കില്ല. പ്രധാനമായും സോഡിയം ക്ലോറൈഡ് ആയതിനാൽ കടൽ ഉപ്പിൻ്റെയും ടേബിൾ ഉപ്പിൻ്റെയും പോഷക മൂല്യം ഏകദേശം ഒരേപോലെയാണ്.
content highlight: are-you-using-the-right-salt