രാജസ്ഥാനിലെ ജയ്സാൽമീർ കോട്ടയെ കുറിച്ച് കേട്ടിട്ടില്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. ഗോൾഡൻ ഫോർട്ട് എന്ന് വിളിക്കപ്പെടുന്ന ജയ്സാൽമീർ കോട്ട രാജസ്ഥാനിലെ താർ മരുഭൂമിയിൽ നിന്നും മനോഹരമായി ഉയർന്നു നിൽക്കുന്ന ഒരു കാഴ്ചയാണ്. 2024 ൽ പുറത്തു വരുന്ന കണക്കുകൾ അനുസരിച്ച് ഈ കോട്ടയ്ക്ക് ഏകദേശം 868 വർഷത്തോളം പഴക്കമുണ്ട്. 1156 ഇൽ റാവൽ ജൈസൽ ആണ് ഇത് നിർമ്മിക്കുന്നത്.. സത്യത്തിൽ ഇതൊരു പ്രതിരോധ ശക്തി കേന്ദ്രമായി നിർമിച്ച കോട്ടയാണ്. ഇപ്പോൾ ഇതൊരു വിനോദസഞ്ചാര കേന്ദ്രമായോ മ്യൂസിയം ആയോ ഒക്കെ വിളിക്കാവുന്ന സ്ഥലമാണ്.
ഈയൊരു കോട്ടയെ ജീവനുള്ള കോട്ട എന്നാണ് ഇപ്പോഴും എല്ലാവരും വിളിക്കുന്നത്. അതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്. ഈ കോട്ടയ്ക്കുള്ളിൽ ഉള്ള വീടുകൾ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു എന്നാണ് വിശ്വസിക്കുന്നത്. അവയിൽ ജയ്സാൽമീറിലെ പഴയ നഗരത്തിലെ ജനസംഖ്യയുടെ ചെറുതും എന്നാൽ പ്രധാനപ്പെട്ടതുമായ ഒരു വിഭാഗം താമസിക്കുന്നുണ്ട്. വിനോദസഞ്ചാരികൾ തിരക്കുപിടിച്ചെത്തുന്ന വളരെ പ്രധാനപ്പെട്ട ഒരു കോട്ട തന്നെയാണ് ഇത്.. വളരെയധികം ചരിത്ര പ്രാധാന്യമുള്ള ഈ കോട്ടയുടെ ചുവരുകൾക്കുള്ളിൽ നിരവധി കടകൾ റസ്റ്റോറന്റ്റുകൾ ഗസ്റ്റ് ഹൗസുകൾ വ്യാപാരസ്ഥാപനങ്ങൾ എന്നിവയും കാണാൻ സാധിക്കും.
കോട്ടയൊരു സാംസ്കാരിക കേന്ദ്രമാണ് എങ്കിലും ഈ കടകൾ അവയെ ഒരു സജീവ സ്ഥാനമായി നിലനിർത്തുന്നു. രാജസ്ഥാനി സംഗീതത്തിന്റെയും നൃത്തത്തിന്റെയും കരകൗശല വസ്തുക്കളുടെയും ഒക്കെ സ്വാധീനം ഇവിടെ കാണാൻ സാധിക്കും. ഇവിടെയുള്ള ജനങ്ങളും അവരുടെ സംസ്കാരവും പാരമ്പര്യവും ഒക്കെയാണ് ജയ്സാൽമീർ കോട്ടയെ ഒരു ജീവനുള്ള കോട്ടയാക്കി മാറ്റുന്നത്.. ഈ കോട്ടയുടെ കൂറ്റൻ മതിലുകൾ 30 അടി വരെ ഉയരത്തിൽ ആണ് ഉള്ളത്.
99 ഓളം കൊത്തളങ്ങളും ഈ ഒരു കോട്ടയിൽ കാണാൻ സാധിക്കും. സൈനിക സാമ്പത്തിക പ്രാധാന്യത്തിനും അപ്പുറം രാജകുടുംബത്തിന് ഉദ്യോഗസ്ഥർക്കും രാജകീയമായ വസതിയായും ഭരണകേന്ദ്രമായും ഹൗസിംഗ് കൊട്ടാരങ്ങൾ ഓഫീസുകൾ റെസിഡൻഷ്യൽ കോർട്ടേഴ്സ് എന്നീ നിലകളിലും ഒക്കെ ജയ്സാൽമീർ കോട്ട ഒരുകാലത്ത് പ്രവർത്തിച്ചിട്ടുണ്ട്.. നാലു കൂറ്റൻ കവാടങ്ങളാൽ പ്രവേശന കവാടത്തെ അടയാളപ്പെടുത്തുന്ന ഈ ഒരു കോട്ട ആദ്യകാലങ്ങളിൽ ഒരു പ്രതിരോധ പോയിന്റായി പ്രവർത്തിച്ചിട്ടുണ്ട്. യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളിൽ ഒന്നായാണ് ഈ കോട്ട അറിയപ്പെടുന്നത്.
അത്തരം ഒരു രീതിയിൽ ഇടം പിടിച്ചിട്ടുള്ളതുകൊണ്ടു തന്നെ എപ്പോഴും ഇവിടെ തിരക്കായിരിക്കും. വിനോദസഞ്ചാരികളാൽ നിറഞ്ഞ ഈ സ്ഥലത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത് കരകൗശല വസ്തുക്കൾ ആണ്. ആദ്യമായി എത്തുന്ന ഏതൊരു വ്യക്തിയും ഈ കോട്ട സന്ദർശിക്കണം. ജീവനുള്ള ഈ മനോഹരമായ കോട്ട കാണാൻ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. 868 വർഷത്തോളം പഴക്കമുള്ള ഈ ഒരു കോട്ടയ്ക്ക് ഒരുപാട് ചരിത്രങ്ങളും കഥകളും വിനോദസഞ്ചാരികളോട് പറയാനുണ്ട്.