ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവർ ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി പറഞ്ഞു തരേണ്ടതില്ലല്ലോ. എന്നാൽ ഹെൽമറ്റിന് എക്സ്പയറി ഡേറ്റ് ഉണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ? നമ്മൾ ഒരു ഭക്ഷ്യ ഉൽപ്പന്നം വാങ്ങുമ്പോൾ പാക്കറ്റ് എക്സ്പയറി ഡേറ്റ് കണ്ടിട്ടില്ലേ. അതായത് അത് നിർമ്മിച്ചത് മുതൽ എത്ര ദിവസം വരെ ഉപയോഗിക്കാം എന്നാണ് ഈ സമയപരിധി കൊണ്ട് ഉദ്ദേശിക്കുന്നത്. അത്തരത്തിൽ ഹെൽമറ്റിനും ഒരു കാലാവധി പറയുന്നുണ്ട്.
ഹെല്‍മെറ്റിനും എക്‌സ്പയറി ഡേറ്റ് ഉണ്ടെന്ന് കരുതി ഞെട്ടേണ്ട കാര്യമില്ല. നമ്മള്‍ ഒരു ഹെല്‍മെറ്റ് വാങ്ങിയാല്‍ അത് വര്‍ഷങ്ങളോളം ഉപയോഗിക്കാമോ എന്നതായിരിക്കും പലരുടെയും മനസ്സില്‍ ഉദിക്കുന്ന പ്രധാന ചോദ്യം. ഹെല്‍മറ്റ് കേടുകൂടാതെയിരുന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ ഉപയോഗിക്കാം.
എന്നാല്‍, ഹെല്‍മറ്റ് കേടാകുമ്പോള്‍ അത് മാറ്റേണ്ടത് നിര്‍ബന്ധമാണ്. കേടായ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് ഹെല്‍മറ്റ് ഉപയോഗിക്കാതിരിക്കുന്നതിന് തുല്യമാണെന്ന കാര്യം ഓര്‍മിക്കുക. നിങ്ങള്‍ ഇരുചക്ര വാഹനം ഉപയോഗിക്കുമ്പോള്‍ അപകടത്തില്‍ പെട്ടാല്‍ ഹെല്‍മെറ്റിന് പോറലുകള്‍ ഏല്‍ക്കാനും അത് കേടാകാനും സാധ്യതയുണ്ട്. ഹെല്‍മെറ്റിന്റെ പുറംഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും അകത്ത് കാര്യമായ ക്ഷതങ്ങളും കേടുപാടുകളും സംഭവിക്കാന്‍ സാധ്യതയുണ്ട്. ആന്തരിക ക്ഷതം ഉണ്ടായിട്ടുണ്ടെങ്കില്‍ ആ ഹെല്‍മറ്റ് പിന്നീട് ഉപയോഗിക്കരുത്.
നിങ്ങള്‍ ഒരു പുതിയ ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇന്ന് വിപണിയില്‍ ഒരു നല്ല ഹെല്‍മെറ്റിന് 500 രൂപയില്‍ കൂടുതല്‍ വില വരും. പില്യണ്‍ സീറ്റ് റൈഡര്‍മാര്‍ക്കും ഇപ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ പിഴ പേടിച്ച് പലരും പിന്‍സീറ്റ് യാത്രക്കാര്‍ക്കായി ‘ചട്ടി’ ഹെല്‍മെറ്റുകളാണ് വാങ്ങാറ്. ഇത് ഒരിക്കലും നന്നല്ല. അതുകൊണ്ട് നിങ്ങള്‍ ഇനി ഒരു പുതിയ ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ ഉന്നത നിലവാരമുള്ള ഹെല്‍മെറ്റ് മാത്രം വാങ്ങുക. മാത്രമല്ല ഹെല്‍മെറ്റിന് കേടുപാടുകള്‍ ഒന്നും തന്നെയില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.
ഹെല്‍മെറ്റിന്റെ ബാഹ്യ രൂപകല്‍പ്പനയില്‍ ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് ആദ്യം പരിശോധിക്കണം. എന്തെങ്കിലും കേടുപാടുകളോ തകരാറുകളോ ശ്രദ്ധയില്‍ പെട്ടാല്‍ അവ അവിടെ വെച്ചേക്കണം. ഒരിക്കലും വാങ്ങരുത്. അടുത്തതായി ഹെല്‍മെറ്റ് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് നോക്കണം. കാണാന്‍ കുഴപ്പമില്ലെങ്കിലും ചിലപ്പോള്‍ ഹെല്‍മെറ്റിന്റെ ഭാഗങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് വരില്ല.
ഹെല്‍മെറ്റ് മുകളിലേക്കോ താഴേക്കോ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും പറ്റാതെ വരാം ചിലപ്പോള്‍ വിസറുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം ഹെല്‍മെറ്റുകളും വാങ്ങേണ്ടതില്ല. ഹെല്‍മെറ്റ് സ്ട്രിപ്പുകളും ബക്കിളുകളും ശരിയാണോ എന്ന് പരിശോധിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ധരിച്ച് നോക്കിയ ശേഷം സ്ട്രാപ്പുകളും ബക്കിളുകളും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ഹെല്‍മെറ്റ് നിങ്ങള്‍ക്ക് പാകമാണോ എന്നും പരിശോധിക്കുക. നിങ്ങളുടെ തലയ്ക്ക് 58 സെന്റീമീറ്റര്‍ വലിപ്പമുണ്ടെങ്കില്‍ 60 സെന്റീമീറ്റര്‍ ഹെല്‍മെറ്റ് നിങ്ങള്‍ക്ക് അനുയോജ്യമാകും.
ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് ഐഎസ്ഐ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്. ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ ഐഎസ്ഐ നിലവാരത്തിലുളള ഹെല്‍മെറ്റുകള്‍ നോക്കി മാത്രം വാങ്ങുക. ഐഎസ്ഐ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഹെല്‍മെറ്റുകള്‍ റോഡിന്റെ അരികലും കടകളിലും വാങ്ങാന്‍ കിട്ടും. ഇവ ഒട്ടും സുരക്ഷിതമല്ലെന്ന് മാത്രമല്ല അവ ധരിച്ച് വണ്ടി ഓടിക്കുന്നത് അപകടകരം കൂടിയാണ്. അതുകൊണ്ട് വില അല്‍പ്പം കൂടിയാലും ഉയര്‍ന്ന നിലവാരമുള്ള ഹെല്‍മെറ്റ് ധരിച്ചാല്‍ അത് നിങ്ങളുടെ തല കാത്തോളും.
അവസാനമായി ഹെല്‍മെറ്റിന്റെ എക്‌സ്പയറി ഡേറ്റ് നമുക്ക് നോക്കാം. ഒരു ഹെല്‍മറ്റ് നിര്‍മ്മിച്ച തീയതി അതിന്റെ മുകളില്‍ അച്ചടിച്ചിരിക്കുന്നു. ആ തീയതി മുതല്‍ 7 വര്‍ഷം വരെ ഹെല്‍മെറ്റ് ഉപയോഗിക്കാമെന്നാണ്. അല്ലെങ്കില്‍ ഹെല്‍മറ്റ് ഉപയോഗിക്കാന്‍ തുടങ്ങി 5 വര്‍ഷം വരെ ഉപയോഗിച്ച ശേഷം അവ മാറ്റുന്നതാണ് ഉത്തമം. അതുവരെ ഹെല്‍മെറ്റ് കേടുകൂടാതെയിരിക്കും.
content highlight: how-to-check-two-wheeler-helmet-expiry-date