ന്യൂഡൽഹി: ഹോണറിന്‍റെ മാജിക് 6 പ്രോ 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 180 മെഗാപിക്‌സല്‍ പെരിസ്‌കോപ് ലെന്‍സോടെയാണ് അവതരണം. ഇന്ത്യയില്‍ പുറത്തിറക്കിയിട്ടില്ലാത്ത മാജിക് 5 പ്രോയുടെ പിന്‍ഗാമിയാണ്. 12 ജിബി റാമും 512 ജിബി സ്റ്റോറേജും വരുന്ന മോഡലിന് 89,999 രൂപയാണ് വില. രണ്ട് നിറങ്ങളിലുള്ള വേരിയന്‍റുകള്‍ ലഭ്യമാണ്. ഹോണറിന്‍റെ വെബ്‌സൈറ്റ് വഴിയും ആമസോണ്‍ മുഖേനയുമാണ് വില്‍പന നടക്കുന്നത്.
ട്രിപ്പിള്‍ റീയര്‍ ക്യാമറ സെറ്റപ്പാണ് ഹോണര്‍ മാജിക് 6 പ്രോ 5ജിയുടെ ഏറ്റവും വലിയ സവിശേഷത. 180 എംപി പെരിസ്‌കോപ് ടെലിഫോട്ടോ, 50 എംപി പ്രധാന ക്യാമറ, 50 എംപി അള്‍ട്രാ വൈഡ് എന്നിവയുടേതാണ് ഈ ക്യാമറകള്‍. ഫോണിന്‍റെ പിന്‍ഭാഗത്ത് എല്‍ഇഡി ഫ്ലാഷും വരുന്നു. 180 എംപി പെരിസ്‌കോപ് ടെലിഫോട്ടോ ലെന്‍സിലുള്ള 2.5 എക്‌സ് ഒപ്റ്റിക്കല്‍ സൂം, 100 എക്‌സ് ഡിജിറ്റല്‍ സൂം എന്നിവ ഫോട്ടോയ്ക്കായി ആശ്രയിക്കുന്നവര്‍ക്ക് ഗുണകരമാകും. 50 മെഗാപിക്‌സലിന്‍റെതാണ് സെല്‍ഫി ക്യാമറ. ഇതില്‍ 3ഡി ഡെപ്‌ത് സെന്‍സര്‍ അടങ്ങിയിരിക്കുന്നു.
ആന്‍ഡ്രോയ്‌ഡ് 14 അടിസ്ഥാനത്തിലുള്ള ഹോണറിന്‍റെ തന്നെ മാജിക് 8.0 ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് നാനോ സിമ്മുകള്‍ ഉപയോഗിക്കാം. 1,280×2,800 പിക്‌സലിലുള്ള ഫുള്‍ എച്ച്‌ഡി+ 6.8 ഇഞ്ച് എല്‍ടിപിഒ ഡിസ്‌പ്ലെ, 5600 എംഎഎച്ച് ബാറ്ററി, 80 വാട്ട്‌സ് വയേര്‍ഡ്, 66 വാട്ട്‌സ് വയല്‍ലസ് ചാര്‍ജിംഗ് തുടങ്ങിയവ ഹോണര്‍ മാജിക് 6 പ്രോ 5ജിയുടെ മറ്റ് പ്രത്യേകതകളാണ്. 40 മിനുറ്റുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് ബാറ്ററി ഫുള്ളായി ചാര്‍ജ് ചെയ്യാനാകും. ഡസ്റ്റ്, വാട്ടര്‍ പ്രതിരോധത്തിനുള്ള ഐപി 68 റേറ്റിംഗ് ലഭിച്ച സ്‌മാര്‍ട്ട്‌ഫോണാണിത്. 5ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എജിപിഎസ്, ഗലീലിയോ, ഗ്ലോനാസ്സ്, ഒടിജി, യുഎസ്‌ബി ടൈപ്പ്-സി എന്നിവയാണ് കണക്റ്റിവിറ്റി സൗകര്യങ്ങള്‍.
content hihglight: honor-magic-6-pro-launched-in-india