Recipe

ചോറിനും ചപ്പാത്തിക്കും കിടിലൻ കോമ്പിനേഷൻ; ആ ബാച്ചിലര്‍ വിഭവം തയാറാക്കി നോക്കിയാലോ ? easy-egg-curry-recipe

ചോറ്, അപ്പം, ചപ്പാത്തി എന്നിവയ്‌ക്കൊപ്പം മികച്ച കോംമ്പിനേഷനാണ് മുട്ടക്കറി. പെട്ടെന്ന് വീട്ടില്‍ ആരെങ്കിലും വന്നാല്‍ മുട്ടയുണ്ടെങ്കിൽ അമ്മമാർക്ക് പിന്നെ ടെൻഷൻ ഇല്ല. ബാച്ചിലര്‍ വിഭവം എന്ന് പേര് കേട്ട മുട്ടക്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍

പുഴുങ്ങിയ മുട്ട -നാലെണ്ണം
സവാള അരിഞ്ഞത് -ഒന്ന്
വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂണ്‍
ഇഞ്ചി പേസ്റ്റ് – അര ടീസ്പൂണ്‍
കുരുമുളക് – കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി – ഒരു ടേബിള്‍സ്പൂണ്‍
ജീരകപ്പൊടി – ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി, മുളകുപൊടി – അര ടീസ്പൂണ്‍
തക്കാളി അരിഞ്ഞത് – കാല്‍ കപ്പ്
വെള്ളം – ഒന്നേകാല്‍ കപ്പ്
വിനാഗിരി – ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്, മല്ലിയില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുട്ട പകുതിയായി മുറിച്ച് മാറ്റിവെക്കുക. ഒരു ചട്ടിയില്‍ രണ്ട് ടേബിള്‍സ്പൂണ്‍ എണ്ണയൊഴിച്ച് അതില്‍ സവാള ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ഇഞ്ചിവെളുത്തുള്ളി പേസ്റ്റും മറ്റ് മസാലകളും ചേര്‍ക്കുക. തക്കാളിയും ചേര്‍ത്ത് നന്നായി ഇളക്കുക. വെള്ളം ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ ഉപ്പും വിനാഗിരിയും ചേര്‍ക്കുക. അതിലേക്ക് മുട്ട ചേര്‍ത്ത് അഞ്ച് മിനിട്ട് വേവിക്കുക. മല്ലിയില ചേര്‍ത്ത് അലങ്കരിക്കുക.

content highlight: easy-egg-curry-recipe