കേരളം കണ്ട ഏറ്റവും കൂടുതൽ മനുഷ്യജീവനുകൾ പൊലിഞ്ഞ മഹാ ദുരന്തത്തിൽ അനുശോചിച്ചും ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിച്ചും ഖത്തറിലെ പ്രവാസി സമൂഹം. വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടവർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ‘വയനാടിന് ഖത്തർ പ്രവാസികളുടെ ഹൃദയാഞ്ജലി എന്ന പരിപാടി പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറമാണ് സംഘടിപ്പിച്ചത്. ബന്ധുക്കൾ നഷ്ടപ്പെട്ടവരുടെ കണ്ണുനീരിൽ ചാലിച്ച വാക്കുകളും വയനാടിന് ഇങ്ങനെ ഒരു ഗതി ഉണ്ടാവാനുള്ള കാരണങ്ങളും, തകർന്ന പ്രദേശത്തിന്റെ പുനരധിവാസത്തെ കുറിച്ചും സംസാരിച്ച പരിപാടിയിൽ വയനാട് ജില്ലയിൽ നിന്നുള്ള ന ആളുകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍, മേപ്പാടി പരിസരത്ത് താമസിക്കുന്നവര്‍ മുന്‍ കാലങ്ങളിലെ ചെറുതും വലുതുമായി ഇത്തരം ദുരന്തങ്ങള്‍ അഭിമുഖികരിച്ചവര്‍ എന്നിവരുടെയെല്ലാം അനുഭവങ്ങളും ആകുലതകളും പങ്ക് വച്ച സംഗമത്തിൽ ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിച്ചു. കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ് വയനാട് സാക്ഷിയായിരിക്കുന്നതെന്നും മനോഹരമായ ഒരു ഗ്രാമം മഴവെള്ളപ്പാച്ചലില്‍ തുടച്ച് നീക്കപ്പെട്ടെന്നും മനസ്സിനും കണ്ണിനും കുളിരേകിയ വയനാടിനുണ്ടായ ഈ നൊമ്പരത്തെ ചേര്‍ത്ത് നിര്‍ത്തുമെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കാണാതായവരുടെ കണക്കുകള്‍ മരണ സംഖ്യ ഇനിയും കൂട്ടുമെന്ന ഭയം ഇപ്പോഴും ഉണ്ട്. സമാനതകളില്ലാത്ത രക്ഷാ ദൗത്യമാണ് അവിടെ കാണാന്‍ കഴിഞ്ഞത്.
സൈന്യം ദുരന്ത നിവാരണ സേന തുടങ്ങിയ സര്‍ക്കാര്‍ സം വിധാനങ്ങളോടൊപ്പം കേരളത്തിലെ വിവിധ യുവജന- സന്നദ്ധ സംഘടനകള്‍ രക്ഷാപ്രവര്‍ത്തനത്തിന് മത്സരിക്കുന്ന കാഴ്ച നൊമ്പരങ്ങള്‍ക്കിടയിലും മലയാളികൾ എന്ന നിലയിൽ അഭിമാനം പകരുന്നു. ദുരന്തത്തിനിരയായവരൊക്കെ സാധാരണക്കാരാണ്. സ്വന്തക്കാര്‍ നഷ്ടപ്പെട്ടതിനു പുറമെ ജീവിതത്തില്‍ സ്വരുക്കൂട്ടി വച്ചതെല്ലാം നഷ്ടമായവരാണ്. അവരെ ചേര്‍ത്ത് നിര്‍ത്തണം. അപകട മേഖലയില്ലാതെ ശാസ്ത്രീയമായതും കുറ്റമറ്റരീതിയിലും പുനരധിവാസം വേഗത്തില്‍ നടപ്പിലാക്കണം .