UAE

പ്ര​വാ​സി​ക​ളു​ടെ മ​ര​ണാ​ന​ന്ത​ര ചെ​ല​വു​ക​ള്‍ ഒ​ഴി​വാ​ക്കി അ​ബൂ​ദാബി | abu-dhabi-waives-post-death-expenses-for-expatriates

പ്ര​​വാ​സി​ക​ളു​ടെ മ​ര​ണാ​ന​ന്ത​ര ചെ​ല​വു​ക​ള്‍ ഒ​ഴി​വാ​ക്കി അ​ബൂ​ദ​ബി. അ​ല്‍ ഐ​ന്‍ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല ഉ​ള്‍പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ മ​ര​ണ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന്‍റെ​യും എം​ബാ​മി​ങ്​ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന്‍റെ​യും നി​ര​ക്കു​ക​ളാ​ണ് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ് ഹെ​ല്‍ത്ത് എ​ടു​ത്തു​ക​ള​ഞ്ഞ​തെ​ന്ന്​ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. അ​ബൂ​ദ​ബി സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​വാ​സി​ക​ൾ​ക്ക്​ ഏ​റെ ആ​ശ്വാ​സ​മേ​കു​ന്ന​താ​ണ്. മ​ര​ണ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന് 103 ദി​ര്‍ഹ​വും ആം​ബു​ല​ന്‍സ്, ക​ഫി​ന്‍ ബോ​ക്‌​സ് ഉ​ള്‍പ്പെ​ടെ എം​ബാ​മി​ങ് സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന് 1106 ദി​ര്‍ഹ​വു​മാ​ണ്​ ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഇ​ത്​ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി.

സ്വ​ദേ​ശി​ക​ളു​ടെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ ഈ​ടാ​ക്കി​യി​രു​ന്ന 53 ദി​ര്‍ഹ​വും ഒ​ഴി​വാ​ക്കി. പു​തി​യ ന​ട​പ​ടി​ക​ളി​ലൂ​ടെ ഏ​തു രാ​ജ്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ള്‍ മ​രി​ച്ചാ​ലും ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​വും. അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലു​ള്ള​വ​ര്‍ക്ക് മാ​ത്ര​മാ​യി​രി​ക്കും ഈ ​സൗ​ക​ര്യം. നി​ല​വി​ല്‍ മ​റ്റു​ള്ള എ​മി​റേ​റ്റി​ലെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ അ​തേ​പ​ടി തു​ട​രും.

അ​തേ​സ​മ​യം, അ​ബൂ​ദ​ബി എ​മി​റേ​റ്റ് മ​ര​ണാ​ന​ന്ത​ര ചെ​ല​വു​ക​ള്‍ സൗ​ജ​ന്യ​മാ​ക്കി​യെ​ങ്കി​ലും മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​ത​ത് നാ​ട്ടി​ലേ​ക്കെ​ത്തി​ക്കു​ന്ന നി​ര​ക്കു​ക​ളി​ല്‍ ഒ​രു മാ​റ്റ​വു​മു​ണ്ടാ​വി​ല്ല എ​ന്ന​ത് പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​ന് കാ​ര​ണ​മാ​വും. എ​യ​ര്‍പോ​ര്‍ട്ട് ഹാ​ന്‍ഡ്‌​ലി​ങ് ചാ​ര്‍ജ്, കാ​ര്‍ഗോ ഫീ​സ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ വ​ന്‍തു​ക​യാ​ണ് ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്ന​ത്. ഇ​ന്ത്യ​ന്‍ എം​ബ​സി​യും ഇ​ന്ത്യ​ന്‍ സ​ര്‍ക്കാ​റും എ​യ​ര്‍ലൈ​ന്‍സു​ക​ളു​മാ​യി ച​ര്‍ച്ച ചെ​യ്ത് കാ​ര്‍ഗോ – എ​യ​ര്‍ലൈ​ന്‍സ് ഫീ​സു​ക​ളി​ല്‍ ഇ​ള​വ് വ​രു​ത്തി​യാ​ല്‍ പ്ര​വാ​സി​ക​ള്‍ക്ക് ഉ​റ്റ​വ​രു​ടെ​യും ഉ​ട​യ​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​വു​മെ​ന്ന് അ​ബൂ​ദ​ബി​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ര്‍ പ​റ​യു​ന്നു.