പരിഷ്കരിച്ച ഗ്രാൻഡ് ഐ 10 നിയോസ് അവതരിപ്പിച്ച് ഹ്യൂണ്ടായ് മോട്ടോഴ്സ്. ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10 നിയോസ് പെട്രോള്‍, സിഎന്‍ജി എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ഇന്ത്യയില്‍ ലഭ്യമാകുന്നത്. 5.69 ലക്ഷമാണ് ഹാച്ച്ബാക്കിന്റെ പ്രാരംഭ വില. ടോപ്പ് എൻഡ് വേരിയന്റിന് 8.47 ലക്ഷം വിലവരും. കുറഞ്ഞ വിലയും മികച്ച മൈലേജും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഗ്രാന്‍ഡ് I10 നിയോസ് ഇപ്പോള്‍ ഒരു വില്‍പ്പന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്.
ഗ്രാന്‍ഡ് i10-ന് പകരമായി 2019-ലാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ആദ്യമായി അവതരിപ്പിച്ചത്. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് കുറച്ചുകാലമായി കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ്. ഈ ഒരു കാര്‍ മോഡലാണ് ഇപ്പോള്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചത്.
ഹ്യുണ്ടായിയുടെ ജനപ്രിയ ഹാച്ച്ബാക്ക് ഇപ്പോള്‍ 4 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ലാണ് താണ്ടിയത്. വെറും അഞ്ച് വര്‍ഷത്തിനുള്ളിലാണ് ഈ വില്‍പ്പന നേട്ടം. ഗ്രാന്‍ഡ് i10 നിയാസ് മൊത്തത്തില്‍ അഞ്ച് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു. എറ, മാഗ്‌ന, കോര്‍പ്പറേറ്റ്, സ്‌പോര്‍ട്‌സ്, ആസ്റ്റ എന്നിവയാണ് അവ. മാഗ്‌നയിലും സ്‌പോര്‍ട്‌സിലും മാത്രമാണ് സിഎന്‍ജി ഓപ്ഷന്‍ നല്‍കുന്നത്.
ഈ കാറില്‍ കഴിഞ്ഞ ദിവസമാണ് ഹ്യുണ്ടായി ഡ്യുവല്‍ സിലിണ്ടര്‍ സിഎന്‍ജി ഓപ്ഷന്‍ അവതരിപ്പിച്ചത്. ഗ്രാന്‍ഡ് i10 നിയോസ് ഹൈ-സിഎന്‍ജി ഡ്യുവോ എന്ന പേരിലാണ് ഈ മോഡല്‍ വില്‍പ്പനയ്ക്ക് ലഭ്യമാകുക. 7,75,300 ആണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ഹൈ-സിഎന്‍ജി ഡ്യുവോയുടെ എക്‌സ്‌ഷോറൂം വില. മുമ്പ് ഈ കാര്‍ സിംഗിള്‍ സിലിണ്ടര്‍ ഓപ്ഷനില്‍ മാത്രമായിരുന്നു ഓഫര്‍ ചെയ്തിരുന്നത്. തല്‍ഫലമായി ബൂട്ട് സ്‌പേസ് വളരെ പരിമിതമായിരുന്നു.
content highlight: hyundai-grand-i10-nios-hy-cng-duo-launched-in-india