യൂറോപ്യൻസ് ലോകം കീഴടക്കി കൊണ്ടിരിക്കുന്ന സമയത്ത് ലോകത്തിലെ ആദിമ സംസ്കാരങ്ങൾ ഗ്രീക്ക് , റോമൻ , ഈജിപ്ഷ്യൻ സംസ്കാരങ്ങൾ ആണെന്ന അറിവാണ് ഉണ്ടായിരുന്നത്. ഏറ്റവും പഴയ ഗ്രന്ഥം പഴയ നിയമം ആണെന്നും ഉള്ള അറിവാണ് അക്കാലത്ത് ഉണ്ടായിരുന്നത്. മനുഷ്യരുടെ ഉദ്ഭവവത്തിന്റെ അന്വേഷണം യൂറോപ്പിൽ അക്കാലത്ത് നടക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് തങ്ങളുടെ പൂർവ്വികർ എവിടെ നിന്ന് വരുന്നു എന്ന കാര്യവും അവർ അന്വേഷിച്ചിരുന്നു. യൂറോപ്യൻ സ് ഇന്ത്യ കീഴടക്കിയപ്പോൾ , ഇന്ത്യൻ ഭാഷകൾ പഠിക്കാൻ ആരംഭിക്കുകയുംഇന്ത്യയിൽ നിന്ന് സംസ്കൃതത്തിൽ ഉള്ള ടെക്സ്റ്റുകളും മറ്റും വിവർത്തനം ചെയ്തപ്പോൾ ഈ പുസ്തകങ്ങളുടെ കാലഘട്ടം കുറെ കൂടി പഴയതാണെന് ഇന്തോളജിസ്റ്റുകൾ മനസ്സിലാക്കി. സംസ്കൃതവും യൂറോപ്യൻ ഭാഷകളും തമ്മിൽ ഭാഷാപരമായ ഒരു ബന്ധം ഉണ്ടെന്ന് കണ്ടു പിടിക്കുകയും ഈ ഗ്രന്ഥങ്ങളിലെ ആര്യൻ എന്ന മതപരമായ പ്രയോഗത്തെ എടുത്ത് വംശീയമായി തെറ്റിധരിച്ച് , ഈ ആര്യൻ മാർ ആണ് തങ്ങളുടെ പൂർവ്വികർ എന്ന തിയറി ആദ്യമായി ഉണ്ടാക്കിയത് ഇന്തോളജിസ്റ്റായിരുന്ന ഫ്രെഡറിക്ക് ഷെഗൽ ആണ്. ജർമ്മൻകാരൻ തന്നെയായ മാക്സ് മുള്ളർ (1828-1900) മുള്ളർ ഒരിക്കലും ഇന്ത്യയിൽ വന്നിട്ടില്ല.ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ മാനുസ്ക്രിപ്റ് ഉപയോഗിച്ചാണ് മുള്ളർ പഠനം നടത്തിയത് , ഫ്രെഡറിക്ക് ഷെഗൽ രൂപപെടുത്തിയ ഇന്ത്യൻ ഒറിജിൻ ആര്യൻ തിയറിയെ ഖണ്ഡിച്ച് കൊണ്ടുണ്ടാക്കിയ സിദ്ധാന്തം ആണ് ശരിക്ക് ആര്യൻ മാർ മധ്യഷ്യക്കാർ ആണെന്ന സിദ്ധാന്തം.പൊതുവെ പലരും വിചാരിക്കുന്നത് മാക്സ് മുള്ളർ ആണ് ആര്യൻ തിയറിയുടെ സ്രഷ്ടാവ് എന്നതാണ്. എന്നാലത് ഫ്രെഡറിക് ഷെഗൽ ആണ് .രണ്ടു പേരും ഭാഷകളുടെ താരതമ്യ പഠനം എന്ന മെത്തേഡ് മാത്രം ഉപയോഗിച്ചാണ് ഈ രണ്ട് സിദ്ധാന്തങ്ങളും രൂപപെടുത്തിയത്. ഇവരുടെ തിയറിയാണ് ഹിറ്റ്ലർ തന്റെ കുപ്രസിദ്ധമായ ആര്യൻ തിയറി രൂപപെടുത്തതിന് അടിസ്ഥാനമാക്കിയിട്ടുള്ളത്. പാലി ഗ്രന്ഥങ്ങളും ബുദ്ധിസ്റ്റ് ടെക്സ്റ്റുകളിലും ഉപയോഗിച്ചിരിക്കുന്ന ആര്യസത്യ, ആര്യ മാഗ്ഗ, ആര്യസ ധമ്മ വിനയ, ആര്യ പുഗല ഇതെല്ലാം തന്നെ ബുദ്ധസന്യാസിമാരെയും ബുദ്ധ മാർഗ്ഗത്തെയും സൂചിപ്പിക്കാൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. ആര്യ പുഗല എന്നാണ് അർഹന്ത് അഥവാ ബുദ്ധ സന്യാസിയെ വിശേഷിപ്പിക്കുന്നത്. ഇതേ അർത്ഥത്തിൽ ആണ് ആര്യ ബ്രാഹ്മണൻ , ആര്യ പുത്ര ഒക്കെഉപയോഗിച്ചിരിക്കുന്നത്. ബുദ്ധന്റെ കാലത്തെ മോക്ഷം നേടാൻ പോകുന്ന ശ്രേഷ്ഠൻ എന്ന മതപരമായ വാക്ക് ഹിറ്റ്ലറിന്റ കാലത്ത് എത്തിയപ്പോൾ ആര്യൻ വംശം എന്ന സങ്കൽപ്പത്തിലെത്തി. അതിന് കാരണമായതോ ഭാഷാ താരതമ്യ പഠനം എന്ന മാനദണ്ഡം മാത്രം വെച്ച് ആര്യൻ സിദ്ധാന്തം ഉണ്ടാക്കിയ ജർമ്മൻ ഇന്തോളജിസ്റ്റുകളും.
ഇംഗ്ലീഷ് കമ്പനിയുടെ മുൻ സൈനികനും സ്വതന്ത്ര പരിവേഷ്യ കനും or spy ( ?) ആയിരുന്ന ചാൾസ് മേസൺ AD 1826 കാലത്ത് സിഖ് രാജാവായിരുന്ന രണ്ജിത്ത് സിംഗ് ഭരിച്ചിരുന്ന പഞ്ജാബ് പ്രവിശ്യയിലൂടെ സഞ്ചരിക്കുമ്പോൾ കണ്ട ഹാരപ്പ എന്ന സ്ഥലത്തെ പുരാതനമായ ഒരു നഗരാവിശിഷ്ടത്തെ ക്കുറിച്ച് Narrative of Various Journeys in Baluchistan, Afghanistan, and the Punjab എന്ന പുസ്തകത്തിൽ (vol 1) വിവരിച്ചത് കാണാം. പിന്നീട് 1848 ൽ ബ്രിട്ടീഷ് കാർ പഞ്ചാബ് പിടിച്ചപ്പോള് ലാഹോറിൽ നിന്ന് മുൾട്ടാനിലേക്ക് റെയിൽവെ പാതയുണ്ടാക്കാൻ വേണ്ടി ഹാരപ്പയിൽ നിന്ന് ഇഷ്ടിക കടത്തി. ഈ റെയിൽവേ ലൈൻ മുഴുവൻ ഉണ്ടാക്കിയത് ഹാരപ്പൻ സൈറ്റിലെ ഇഷ്ടിക വെച്ചാണെന്ന് പറയപ്പെടുന്നു. 1857 ലെ വിപ്ലവത്തിന് ശേഷം ഇന്ത്യ ബ്രിട്ടീഷ് പ്രിൻസിന്റെ കീഴിൽ വരുകയും അലക്സാണ്ടർ കണ്ണിംഗ് ഹാമിന്റെ നേതൃത്വത്തിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നിലവിൽ വരുകയും ചെയ്തു.
ഹുയാൻ സാംഗ് ഇന്ത്യ സന്ദർശിച്ച യാത്രാവിവരണം records of the western regions വെച്ച്നിരവധി ബുദ്ധിസ്റ്റ് സൈറ്റുകളും അശോക ശാസനങ്ങളും കണ്ടെത്തിയിട്ടുള്ള കണ്ണിംഗ് ഹാം ഹാരപ്പ ഒരു ബുദ്ധിസ്റ്റ് സൈറ്റാണ് എന്ന നിഗമനത്തിൽ എത്തി. ഇവിടെ ബുദ്ധിസവുമായി ബന്ധപ്പെട്ട തെളിവുകൾ ഉണ്ടെന്ന് വിചാരിച്ചാണ് കണ്ണിംഗ് ഹാം ഇവിടെ പര്യവേഷണം ആരംഭിച്ചതും. എന്നാൽ ഹാരപ്പൻ സീലുകൾ ഇന്ത്യൻ ഒറിജിൻ അല്ല എന്ന നിഗമനത്തിലെത്തി ഗവേഷണം അവസാനിപ്പിക്കുകയാണ് കണ്ണിംഗ് ഹാം ചെയ്തത്.
പിന്നീട് ജോൺ മാർഷൽ , ASI ഡയറക്റ്റർ ആയതോടെ വീണ്ടും ഹാരപ്പൻ പര്യവേഷ്യണം ആരംഭിച്ചു. അതിനിടെ സിന്ധ് പ്രൊവിൻസിൽ ഹാരപ്പൻ സമാനമായ നിർമ്മിതികൾ കണ്ടെത്തുകയും ഹാരപ്പയിൽ നിന്ന് വ്യത്യസ്തമായി അധികം ഡാമേജ് ചെയ്യപെടാത്ത പുരാതന നഗരാവശിഷ്ടം കണ്ടെത്തുകയും ചെയ്തു. ഇതാണ് മോഹൻ ജോ ദാരോ എന്നറിയപ്പെട്ടത്. ഈ പുരാതന സൈറ്റുകൾ ബ്രോൺസ് ഏജ് സിവിലൈസേഷന്റെ ഭാഗമായ പുരാതന സിറ്റികൾ ആണെന്ന് തിരിച്ചറിഞ്ഞതോട് കൂടി , നേരത്തെ ഇന്തോളജിസ്റ്റുകൾ ” കണ്ടുപിടിച്ച ” ആര്യൻ സംസ്കാരത്തിന് മുമ്പ് മറ്റൊരു പുരാതനമായ സംസ്കാരം ഇവിടെ ഉണ്ടായിരുന്നു എന്ന പുതിയ തിയറി രംഗ പ്രവേശം ചെയ്യുന്നു.
Content highlight : Did you know that there is a linguistic connection between Sanskrit and European languages?!