എല്ലാവർക്കും ഏറെ ഇഷ്ടപെടുന്ന ഒരു പലഹാരമാണ് കിണ്ണത്തപ്പം . കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിവിധ രീതിയിൽ ഉണ്ടാകുന്ന ഈ വിഭവം പല പേരുകളിലും അറിയപ്പെടുന്നുമുണ്ട്. എളുപ്പത്തിൽ സോഫ്റ്റായ കിണ്ണത്തപ്പം എങ്ങനെയാണ് തയാറാക്കുന്നത് എന്നു നോക്കിയാലോ.
ചേരുവകൾ:
വറുത്ത അരിപ്പൊടി – 1 കപ്പ്
ചൂട് പാൽ – 2 കപ്പ്
ചൂട് വെള്ളം – ½ കപ്പ്
പഞ്ചസാര – ¾ കപ്പ്
ഏലയ്ക്കാപ്പൊടി – ½ ടീസ്പൂൺ
ഉപ്പ് – ¼ ടീസ്പൂൺ
ജീരകം – വിതറുന്നതിന്
തയാറാക്കുന്ന വിധം
അരിപ്പൊടി ഒന്നു രണ്ടു മിനിറ്റ് വറുത്തെടുക്കാം. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ചെറുതായി ചൂടാറി കഴിഞ്ഞാൽ ചൂട് പാലും വെള്ളവും ഒഴിച്ച് കട്ടകൾ ഒന്നുമില്ലാതെ യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവയും ചേർത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇനി ഇത് ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത് മൂടിവെച്ച് അരമണിക്കൂർ മാറ്റിവയ്ക്കാം. കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള പാത്രത്തിൽ വെളിച്ചെണ്ണ തടവി മാവ് നല്ലതുപോലെ ഇളക്കി പാത്രത്തിലേക്ക് കോരിയൊഴിച്ച് മുകളിൽ ജീരകം വിതറി 10 മുതൽ 15 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുക്കാം. നന്നായി ചൂടാറിയ ശേഷം മുറിച്ച് ഉപയോഗിക്കാം.
content highlight: kinnathappam-easy-snack