പോർച്ചൂഗീസ് സഞ്ചാരി വാസ്കോഡഗാമ വഴി പ്രചാരത്തിലായതാണ് വിന്താലൂ. വിനാഗിരിയിൽ വെളുത്തുള്ളിയും മുളകും സുഗന്ധ വൃഞ്ജനങ്ങളും കുതിർത്തരച്ച് ഇറച്ചിക്കറി ഉണ്ടാക്കുന്നതാണ് വിന്താലൂ. റസ്റ്ററന്റ് രുചിയിൽത്തന്നെ വീട്ടിൽ ബീഫ് വിന്താലൂ തായാറാക്കാം. വിനാഗിരിയും വെളുത്തുള്ളിയും എന്നതിൽ നിന്നാണ് ഈ പേര് വന്നത്.
ചേരുവകൾ
ബീഫ് – 1 കിലോ
കശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – 1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ട് േടബിൾ സ്പൂൺ
റംബുട്ടാൻ / ലിച്ചി അരിഞ്ഞത് – 3 എണ്ണം (ആവശ്യമെങ്കിൽ)
ഉപ്പ് – ഒരു നുള്ള്
കഴുകിയെടുത്ത ഇറച്ചിയിൽ മുകളിൽ പറഞ്ഞ ചേരുവകൾ ചേർത്തു വയ്ക്കുക.
വിന്താലു പേസ്റ്റ്
ചെറിയുള്ളി – 10 എണ്ണം
വെളുത്തുള്ളി അല്ലികൾ – 15 എണ്ണം
ഇഞ്ചി ചതച്ചത് – 2 ടേബിൾ സ്പൂൺ
കശ്മീരി വറ്റൽമുളക് – 20 എണ്ണം
കടുക് – ഒന്നര ടീസ്പൂൺ
ജീരകം – ഒന്നര ടീസ്പൂൺ
മല്ലി – മുക്കാൽ ടീസ്പൂൺ
ഗ്രാമ്പൂ – 8–10 എണ്ണം
പച്ച ഏലം – 5,6 എണ്ണം
കറുവ പട്ട – ചെറിയ കഷണം
കുരുമുളക് – ആവശ്യത്തിന്
വിനാഗിരി– 10 ടേബിൾ സ്പൂൺ
ഒരു പാത്രത്തിൽ എല്ലാ ചേരുവകളും ചേർത്ത് ചെറു ചൂടുള്ള വെള്ളത്തിൽ കുതിർത്ത് 12–18 മണിക്കൂർ വയ്ക്കുക, എന്നിട്ട് ചെറിയുള്ളി (കറിക്കായി സൂക്ഷിക്കുക) നീക്കം ചെയ്ത് മറ്റ് ചേരുവകൾ നന്നായി പേസ്റ്റ് രൂപത്തിലാക്കുക.
സവാള ചെറുതായി അരിഞ്ഞത് – 3 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടര ടേബിൾ സ്പൂൺ (30 ഗ്രാം)
കറിവേപ്പില കുറച്ച്
തക്കാളി – 100 ഗ്രാം (അരച്ചെടുക്കുക)
ശർക്കര – ചെറിയ കഷണം
കടുകെണ്ണ / സൂര്യകാന്തി എണ്ണ– മൂന്നര ടേബിള്‍ സ്പൂൺ
തയാറാക്കുന്ന വിധം
ഒരു കടായിയിൽ എണ്ണ ചൂടാക്കി സവാളയും, കുതിർത്തു വച്ചിരിക്കുന്ന ചെറിയുള്ളിയും വഴറ്റുക. ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് ചേർക്കുക, കറിവേപ്പിലയും തക്കാളി അരച്ചതും ചേര്‍ത്ത് കുറച്ച് മിനിറ്റ് വഴറ്റുക. ഇവ നന്നായി യോജിച്ചു വരുമ്പോൾ അതിലേക്ക് മസാല പുരട്ടിയ ഇറച്ചി ചേർത്ത് ഇളക്കിക്കൊടുക്കണം. ഇറച്ചി നന്നായി ചൂടായി, നീര് ഇറങ്ങി വരുമ്പോൾ നിങ്ങളുടെ എരുവിന് അനുസരിച്ച് വിന്താലു മസാല ചേർക്കുക.
ഇറച്ചിയുടെ മൂപ്പ് അനുസരിച്ച് ഇവ പ്രഷർ കുക്കറിലേക്ക് മാറ്റി 4–5 വിസിൽ വരെ വേവിക്കുക. കുക്കർ തുറന്ന് ശർക്കര ചേർത്ത് താളിക്കുക.
content highlight: beef-vindaloo-recipe