ബിഗ് ബോസ് സീസണ് 2ലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ആര്യ. ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരം മികച്ചപ്രകടനം ആയിരുന്നു കാഴ്ചവച്ചത്. പുറമേ കാണുന്നത് പോലെ അത്ര ബോള്‍ഡല്ലെന്നും, വിഷമങ്ങളും മിസ്സിംഗുമൊക്കെ വരുമ്പോള്‍ കരയാറുണ്ടെന്നും ആര്യ ഷോയിൽ വച്ച് പറഞ്ഞിരുന്നു. ഷോ മുന്നേറുന്നതിനിടയിലായിരുന്നു താരം പ്രണയത്തെക്കുറിച്ച് പറഞ്ഞത്. ബിഗ് ബോസ് കഴിഞ്ഞയുടന്‍ ജാനും താനും വിവാഹിതരാവുമെന്നുമായിരുന്നു ആര്യ പറഞ്ഞത്. നാളുകള്‍ക്കിപ്പുറം ജാനുമായുള്ള പ്രണയം പാതിവഴിയില്‍ അവസാനിപ്പിച്ചതിനെക്കുറിച്ചും നടി തുറന്നുപറഞ്ഞിരുന്നു. എന്നാൽ ബിഗ്ഗ് ബോസ്സ് സീസൺ 6 കഴിഞ്ഞതോടെ ജാസ്മിനും ഗബ്രിക്കുമെതിരായി. നിരവധി പേർ മുന്നോട്ട് വന്നിരുന്നു. അതിൽ ഒരാൾ ആയിരുന്നു ആര്യയും. ആര്യ ഒരു ലൈവിലൂടെയായിരുന്നു ജാസ്മിന്റെ സ്വഭാവം തനിക്ക് ഇഷ്ടമല്ലെന്നും ജാസ്മിൻ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത് എന്നും ഒരു വീഡിയോ ചെയ്തിരുന്നു. എന്നാൽ ജാസ്മിൻ പുറത്തിറങ്ങിയതോടുകൂടി ആര്യക്കെതിരെ വീഡിയോസ് ചെയ്തിരുന്നു. ആര്യ ചെയ്ത തെറ്റ് തന്നെയല്ലേ ഞാനും ചെയ്തത് എന്താണ് അതിൽ ഒരു മാറ്റം എന്ന്. അതായത് ആര്യ ഡിവോഴ്സ് ആവാൻ കാരണം അവർക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നു എന്ന് ഒരു ചർച്ചയായിരുന്നു സമൂഹമാധ്യമങ്ങളിൽ മുഴുവനും. എന്നാൽ എന്തുകൊണ്ടാണ് താൻ ഡിവോഴ്സ് ആയതും മറ്റൊരു ബന്ധത്തിലേക്ക് പോയതെന്നും ആര്യ വ്യക്തമാക്കിയിരുന്നില്ല. അത് വ്യക്തമാക്കി കൊണ്ട് ഇപ്പോൾ ആര്യ കൊടുത്ത ഒരു ഇന്റർവ്യൂ വൈറലായി കൊണ്ടിരിക്കുകയാണ്.
” ഞാൻ ഇരുപത്തിമൂന്നാം വയസ്സിൽ ഡിവോഴ്സ് ആയി. എന്റെ പതിനെട്ടാമത്തെ വയസ്സിൽ കല്യാണം കഴിക്കുകയും 21 വയസ്സിൽ ഒരു കുട്ടിയുടെ അമ്മയാവുകയും ചെയ്തു. ഞാൻ ഡിവോഴ്സ് ആകുവാനുള്ള കാരണം എനിക്കും എന്റെ ഹസ്ബന്റിനും അല്ലാതെ മറ്റാർക്കും കറക്റ്റ് ആയിട്ട് അറിയില്ല. എന്തിനു കൂടുതൽ പറയുന്നു ഞങ്ങളുടെ വീട്ടുകാർക്ക് പോലും കൃത്യമായ കാരണം അറിയില്ല. ഒരു സ്ത്രീ ഒരു ബന്ധം ഉപേക്ഷിച്ച് മറ്റൊരു ബന്ധത്തിലേക്ക് പോയാൽ അല്ലെങ്കിൽ ഡിവോഴ്സ് ആയാൽ അവർക്ക് അന്യ പുരുഷനുമായ ഒരു ബന്ധമുണ്ട് എന്ന് പറയുന്നത് എന്ത് വാസ്തവത്തിന്റെ അടിസ്ഥാനത്തിലാണ്. ജാസ്മിൻ ചെയ്ത എന്ത് തെറ്റാണ് ഞാൻ ചെയ്തിട്ടുള്ളത്, ഡിവോഴ്സ് ആയാൽ അതിന് കാരണം അപ്പോൾ തന്നെ മറ്റൊരു ബന്ധമായിരുന്നു എന്ന് പറയുന്നു സംസ്കാരം എന്നാണ് മാറ്റാൻ പോകുന്നത്.. ”
ഇതായിരുന്നു ആര്യ സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപവാദം പറയുന്നവരോട് പറഞ്ഞത്.