സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അരക്കെട്ട് മുതൽ താഴേക്ക് വണ്ണം കൂടുന്നത്. ഒരു പ്രായം കഴിഞ്ഞ സ്ത്രീകളിൽ ഇത് കാണാൻ സാധിക്കുന്നു. കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് പ്രശ്നം. പുരുഷന്മാരിൽ ആകട്ടെ ഇത്തരത്തിൽ കൊഴുപ്പടിഞ്ഞുകൂടുന്നത് വയറിൽ ആയിരിക്കും. അതുകൊണ്ടാണ് കുടവയർ ഉണ്ടാകുന്നത്. ചില സ്ത്രീകളുടെ വയറു ചാടും. നിതംബഭാഗത്ത് കൊഴുപ്പ് ഉണ്ടാകുന്നത് സ്ത്രീകൾ പലരും സൗന്ദര്യം കൂട്ടുന്നു എന്ന് ചിന്തിക്കുന്നുണ്ട്. പല സെലിബ്രിറ്റികളും അവിടെ സർജറി ചെയ്തു തടി വർദ്ധിപ്പിക്കുന്നുമുണ്ട്. എന്നാൽ ഇത് അപകടകരമാണോ എന്ന് അറിയണം..
പുരുഷന്മാര്ക്ക് കൊഴുപ്പടിഞ്ഞു കൂടുന്നത് വയറ്റിലാണ്. ഇതുപോലെ കഴുത്തിലും മാറിടത്തിലും വരും. സ്ത്രീകളില്‍ ഈസ്ട്രജന് ഹോര്‍മോണ്‍ വ്യതിയാനം നിതംബത്തിലും തുടയിലും കാലിലും മാറിടത്തില്‍ അല്പമായും കൊഴുപ്പടിഞ്ഞു കൂടുന്നു. വാസ്തവത്തില്‍ പുരുഷന്മാരില് വയറ്റില്‍ കൊഴുപ്പടിഞ്ഞ് കൂടുന്നത് തന്നെയാണ് കൂടുതല്‍ അപകടം. ഇത് ലിവര്‍, ഹൃദയ, പാന്‍ക്രിയാസ് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. സ്ത്രീകളുടെ മറ്റ് ശരീര ഭാഗങ്ങളില്‍ വന്ന് അടിയുന്ന കൊഴുപ്പിനേക്കാള്‍ പുരുഷന്മാരില് ചില ഭാഗങ്ങളില്‍ വന്നടിയുന്ന കൊഴുപ്പിനാണ് അപകടം ഏറെയെന്നതാണ് വാസ്തവം.
കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ചിലര്‍ക്ക് പാരമ്പര്യമായി സംഭവിക്കുന്നു. വണ്ണമുള്ള കുടുംബപ്രകൃതമെങ്കില്‍ ഇത് സാധാരണയാണ്. ഇതുപോലെ ടെന്‍ഷന്‍ കൂടിയാല്‍ അമിതമായ തടിയ്ക്കുന്നവരുണ്ട്. വ്യായാമക്കുറവാണ് ഇതിനുള്ള മറ്റൊരു കാരണം. ഉറക്കമില്ലാത്തതാണ് മറ്റൊരു കാരണം. ടെന്‍ഷന്‍, ഉറക്കക്കുറവ്, ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടാക്കുന്തനാണ് കാരണം. ഇതല്ലാതെ തൈറോയ്ഡ് പോലുള്ള ഹോര്‍മോണ്‍ പ്രശ്നങ്ങളെങ്കിലും ഇതുണ്ടാകും. സ്ഥിരം കലോറിയുള്ള ഭക്ഷണം കഴിയ്ക്കുന്നതും സ്ത്രീ, പുരുഷഹോര്‍മോണ്‍ വ്യത്യാസം കാരണവും ഉണ്ടാകുന്ന കൊഴുപ്പുമുണ്ട്. സ്ത്രീകളില്‍ ഈസ്ട്രജനും പുരുഷന്മാരിലെ ആന്‍ഡ്രോജെന്‍ ഹോര്‍മോണുകളുമാണ് ഇത്തരം കൊഴുപ്പിന് ഇടയാക്കുന്നത്.
സ്ത്രീകളില്‍ ഈസ്ട്രജന് ഹോര്‍മോണ്‍ ഒരു പരിധി വരെ ഹാര്‍ട്ട് അററാക്ക് പോലെയുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷിയ്ക്കുന്നു. ഈസ്ട്രജന് ഹോര്‍മോണ്‍ കുറയുന്ന മെനോപോസ് പോലെയുള്ള ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് നിതംബ, മാറിട ഭാഗത്ത് കൊഴുപ്പ് കുറഞ്ഞ് വയര്‍ കൂടുതലാകുന്ന അവസ്ഥയുണ്ടാകുന്നത് സാധാരണയാണ്. സ്ത്രീകളില്‍ പോളിസിസ്റ്റിക് ഓവറി പോലുള്ള രോഗങ്ങളെങ്കില്‍ വയര്‍ ചാടും, മുടി പോകും, രോമം വരും, ഇതിന് കാരണം പുരുഷഹോര്‍മോണ്‍ വര്‍ദ്ധിയ്ക്കുന്നതാണ് കാരണം. ഗൈനോയ്ഡ് ഒബീസിറ്റി എന്നതാണ് സ്ത്രീകളില്‍ അരക്കെട്ട് ഭാഗത്തേയ്ക്കുള്ള തടി കൂടാനുള്ള കാരണമാകുന്നത്. പുരുഷന്മാരില് കൊഴുപ്പടിഞ്ഞ് വയര്‍ ചാടുന്നതിന് ആന്‍ഡ്രോയ്ഡ് ഒബീസിറ്റി എന്നും വിളിക്കുന്നു.
വ്യായാമവും ഭക്ഷണനിയന്ത്രണവും
ഇവരില്‍ ഈ ഭാഗത്ത് വണ്ണം കൂടുന്നത് മുട്ടുവേദന, കാല്‍വേദന, നടുവേദന പോലുള്ള പല തരം പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇതിന് പരിഹാരമായി ചെയ്യേണ്ടത് കൃത്യമായ വ്യായാമവും ഭക്ഷണനിയന്ത്രണവും ഹോര്‍മോണ്‍ അവസ്ഥകളെ നിയന്ത്രിയ്ക്കുന്നതുമെല്ലാം തന്നെയാണ്. വയറ്റിലുണ്ടാകുന്ന കൊഴുപ്പിനോളം അരക്കെട്ടിനും കീഴ്ഭാഗത്തും വരുന്ന കൊഴുപ്പ് അപകടകരമല്ലെങ്കിലും ഇതും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇട വരുത്തുന്നതാണ് വാസ്തവം. സ്ത്രീ ശരീരഭംഗി നിതംബത്തിലെ കൊഴുപ്പാണെന്നും വണ്ണമേറിയ അരക്കെട്ടാണെന്നും കരുതുന്നത് ആരോഗ്യപ്രശ്നമാണെന്ന് ചുരുക്കും. അത് സമയം ഇത് ക്യാന്‍സര്‍, ഹൃദയാഘാത സാധ്യതകള്‍ ഉണ്ടാക്കും എന്നുള്ള ധാരണകളും തെറ്റാണ്. എന്നാല്‍ ഏത് ഭാഗത്തും കൊഴുപ്പടിഞ്ഞ് കൂടുന്നത് ഉണ്ടാക്കുന്ന അപകടസാധ്യതകള്‍ ഇതിനുമുണ്ട്.
content highlight: fat-below-waist-dangerous-for-women