വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് ഇന്ന് ഒരാഴ്ച പിന്നിടുകയാണ്. ദുരന്തത്തില്‍ അകപ്പെട്ട് സകലതും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാരിന്റെയും, സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കൈതാങ്ങ് അണമുറിയാതെ ലഭിക്കുമെന്ന ഉറപ്പായി കഴിഞ്ഞു. ദുരിതമനുഭവിച്ചവര്‍ക്ക് മികച്ച സൗകര്യത്തോടെയുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നല്‍കാനുള്ള തീവ്രശ്രമമായിരിക്കും ഇനി നടക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴിയായാണ് സംഭാവനകള്‍ സ്വീകരിച്ച് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ ഏകോപിപ്പിക്കുന്നത്. എന്നാല്‍ മുന്‍പുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ടവര്‍ക്ക് എത്രത്തോളം സംരക്ഷണം നല്‍കിയെന്നെ വാര്‍ത്തകളും ഇപ്പോള്‍ ചര്‍ച്ചയാവുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച വിഷയത്തില്‍ തര്‍ക്കങ്ങളും എതിര്‍ വാദങ്ങളെല്ലാം ഉയരുന്നുണ്ട്. അതിനിടെ, രണ്ടു മാധ്യമപ്രവര്‍ത്തകര്‍ തമ്മില്‍ പെട്ടിമുടി ദുരന്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ചര്‍ച്ച ശ്രദ്ധേയമാവുകയാണ്.
കെ.എ. ഷാജി എന്ന മാധ്യമപ്രവര്‍ത്തകന്‍ പെട്ടിമുടി ദുരന്തം അതിജീവിച്ചവര്‍ക്കായി ഒരുക്കിയ അന്താരാഷ്ട്ര നിലവാരമുള്ള ടൗണ്‍ഷിപ്. നൂറ് ശതമാനം പരിസ്ഥിതി സൗഹൃദം. സുസ്ഥിരതയാണ് ഇതിന്റെ മെയിന്‍ എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. മൂന്നോ നാലോ പഴയ തകര വീടുകളുടെ ചിത്രവും അതിനൊപ്പം ദുരന്തം അതിജീവിച്ച ചിലരുടെ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ പോസ്റ്റ് തെറ്റിധാരണ പരത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു മാധ്യമ പ്രവര്‍ത്തകനും രംഗത്ത് വന്നു. കൈരളി ന്യൂസിലെ ജെസില്‍ സെബ്‌സ്റ്റിയനാണ് കെ.എ. ഷാജിയുടെ പോസ്റ്റിന് മറുപടി നല്‍കിയത്.
ദേശീയ മാധ്യമങ്ങളിലടക്കം ജോലി ചെയ്തിട്ടുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ആണത്രേ… ?? ഈ അവസരത്തില്‍ ഇത്തരം പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ഇയാള്‍ക്കെതിരെ കേസെടുക്കണം… മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയുള്ള വേറൊരു തരത്തിലുള്ള പ്രചരണമാണ് ഈ നടത്തിയിരിക്കുന്നതെന്ന് ജോസൽ സെബാസ്റ്റ്യനും പറഞ്ഞു.
പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ അതിജീവിച്ച പന്ത്രണ്ടുപേരില്‍ എട്ട് പേര്‍ക്ക് കുട്ടിയാര്‍വാലിയില്‍ വീടുകള്‍ വച്ച് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് കണ്ണന്‍ ദേവന്‍ കമ്പനി ഒരുകോടിയോളം രൂപ ചെലവിട്ട് വീട് നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്.