തലയില്‍ എണ്ണയിട്ട് നല്ലതുപോലെ മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എണ്ണയിട്ട് മസാജ് ചെയ്യുന്നതിലൂടെ മുടി തഴച്ച് വളരാന്‍ സഹായിക്കുന്നു. തലയില്‍ രക്തചംക്രമണം ഉണ്ടാകാന്‍ എണ്ണ മസാജ് ചെയ്യുന്നത് നല്ലതാണ്. ഹോട്ട് ഓയില്‍ മസാജ് ആണ് പ്രധാനമായും എണ്ണ വെച്ചു ചെയ്യാവുന്ന ട്രീറ്റ്മെന്റ്. ഇതിനായി വെളിച്ചെണ്ണ, ഒലിവ് ഓയില്‍, ആല്‍മണ്ട് എണ്ണ എന്നിങ്ങനെ എന്ത് എണ്ണ വേണമെങ്കിലും ഉപയോഗിക്കാം.
ആദ്യം എണ്ണ ആവശ്യത്തിന് ഒരു പാത്രത്തിലെടുത്തു ചൂടാക്കുക. തീയിലേക്ക് നേരിട്ടു കാണിച്ചു ഒരിക്കലും എണ്ണ ചൂടാക്കരുത്. പകരം ചൂടുവെള്ളത്തില്‍ പാത്രം ഇറക്കി വച്ചു ചൂടാക്കാം. മുടി നന്നായി ചീകി കെട്ടൊക്കെ കളഞ്ഞു വയ്ക്കുക. ആദ്യം കയ്യുടെ വിരലിന്റെ അഗ്രത്തില്‍ ലേശം ചൂടായ എണ്ണയെടുത്തു തലയോട്ടിയില്‍ തേക്കുക.
വൃത്താകൃതിയിലാണ് തലയില്‍ എണ്ണ തേക്കേണ്ടത്. തലയോട്ടിയില്‍ മുഴുവനായി എണ്ണ നന്നായി പുരട്ടിക്കഴിഞ്ഞാല്‍ മുടി പകുത്തിട്ട് മുടികളില്‍ എണ്ണ തേക്കണം. എല്ലാ മുടിയിഴകളിലും എണ്ണ ഉണ്ടാകണം. ഇതുവഴി നിരവധി ഗുണങ്ങളാണ് നിങ്ങളുടെ മുടിയ്ക്ക് ലഭിക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം;
ചര്‍മ്മത്തിലേക്ക് ആഴത്തില്‍ കടക്കുമെന്നതിനാല്‍ ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ് വളരെ ഫലപ്രദമാണ്. ഇത് തലയോട്ടിയിലെ നനവ് നിലനിര്‍ത്തും. ഇതിന്റെ ഫലമായി തലമുടിയുടെ മോയ്‌സ്ചര്‍ സംരക്ഷിക്കുകയും മുടി മിനുസവും മൃദുലവുമാക്കി നിലനിര്‍ത്തുകയും ചെയ്യും.
തലയോട്ടിയില്‍ തേയ്ക്കുന്ന എണ്ണയുടെ ചെറിയ ചൂടും സൗമ്യമായ മസാജും രക്തയോട്ടം വര്‍ദ്ധിപ്പിക്കും. ഇത് മുടി വളര്‍ച്ച ശക്തിപ്പെടുത്തുകയും കട്ടിയും നീളവുമുള്ള മുടി സാധ്യമാക്കുകയും ചെയ്യും.
താരനും മുടികൊഴിച്ചിലിനുമുള്ള പ്രധാന കാരണമാണ് തലയോട്ടിയിലെ വരള്‍ച്ച. സാധാരണ ഓയില്‍ മസാജുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ് ഓയില്‍ കഴുകി കളഞ്ഞ ശേഷവും തലയോട്ടില്‍ നനവ് നിലനിര്‍ത്താന്‍ സഹായിക്കും. തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഇതിന്റെ പ്രാധാന്യം കൂടുതലാണ്.
വെളിച്ചെണ്ണ ഒരു മികച്ച പ്രകൃതിദത്ത ഹെയര്‍ കണ്ടീഷണറാണ്. ചൂടുള്ള വെളിച്ചെണ്ണ കൊണ്ട് തല മസാജ് ചെയ്യുന്നത് നിങ്ങളുടെ രോമകൂപങ്ങളിലേക്ക് ഇത് എളുപ്പത്തില്‍ തുളച്ചുകയറുകയും വേരു മുതല്‍ അറ്റം വരെ ഈര്‍പ്പമുള്ളതാക്കുകയും ചെയ്യും. അതിനാല്‍ കെമിക്കല്‍ കണ്ടീഷണറുകള്‍ക്കായി പണം ചെലവഴിക്കുന്നതിന് പകരം പ്രകൃതിദത്തമായി ഉപയോഗിക്കാന്‍ ശ്രമിക്കുക.
ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ് വഴി മുടിയിഴകള്‍ വരണ്ട് പോകുന്നത് തടയാം. ഓയിലിന്റെ ചെറിയ ചൂട് അതിനെ മുടിയിഴയിലേക്ക് ആഗിരണം ചെയ്യാനും കൂടുതല്‍ നനവ് ലഭിക്കാനും സഹായിക്കും. ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റിന്റെ ഒരു പ്രധാന നേട്ടമാണിത്.
ചൂടുള്ള ഓയില്‍ മുടിയിഴകള്‍ തുറക്കാന്‍ സഹായിക്കും. എണ്ണ മുടിയിഴകളിലേക്ക് കടക്കാനും ഉണര്‍വ്വ് നല്‍കാനും ഇത് സഹായിക്കും. സാധാരണ ഓയില്‍ മസാജ് ഇത്രത്തോളം ഫലപ്രദമാകില്ല. ഇത് കൂടുതല്‍ ഫലപ്രദമാകാന്‍ അല്പം നാരങ്ങ നീര് ഓയിലില്‍ ചേര്‍ത്താല്‍ മതി.
ചൂടുള്ള എണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നതിലൂടെ് നിങ്ങളുടെ കേടായ മുടിക്ക് പോഷണം ലഭിക്കുന്നു. ഇത് രോമകൂപങ്ങള്‍ നന്നാക്കാന്‍ സഹായിക്കുന്നു, ഇത് നിങ്ങളുടെ പിളര്‍ന്ന അറ്റം സുഖപ്പെടുത്തുകയും ആരോഗ്യകരവും തിളക്കമുള്ളതുമായ മുടി നല്‍കുകയും ചെയ്യുന്നു.