തിരുവനന്തപുരം: സംസ്ഥാന ഉപ ഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ചെയർപേഴ്സൺ ആയി റിട്ടയേർഡ് ജസ്റ്റിസ് ബി സുധീന്ദ്ര കുമാറിനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. സിവിൽ സപ്ലയസ് വകുപ്പിന്റെ ശുപാർശ പ്രകാരമാണ് തീരുമാനം.
ഹൈക്കോടതി നൽകിയ മൂന്ന് റിട്ടയേർട് ജഡ്ജിമാരുടെ പട്ടികയിൽ നിന്നുമാണ് ജസ്റ്റിസ് ബി സുധീന്ദ്ര കുമാറിനെ നിയമിക്കാൻ തീരുമാനിച്ചത്.