കൊച്ചു കുട്ടികളുടെ വായിൽ പല്ലുകൾ വന്നു കഴിഞ്ഞാൽ അത് എങ്ങനെ സൂക്ഷിക്കണം എന്നുള്ളത് പല അമ്മമാർക്കും അറിയാത്ത ഒരു കാര്യമാണ്. അതേപോലെ ഒട്ടുമിക്ക അമ്മമാരും കുഞ്ഞുങ്ങൾക്ക് പല്ലു വന്നു തുടങ്ങുന്ന സമയം മുതൽ തന്നെ ഈ കാര്യത്തിൽ ശ്രദ്ധ നൽകാൻ തുടങ്ങും. എപ്പോൾ മുതലാണ് കുട്ടിയെ പല്ലു തേപ്പിക്കേണ്ടത് എന്നത് പലർക്കും അറിയില്ല.. അതിനെക്കുറിച്ച് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
ആറുമാസം വരെ മുലപ്പാൽ മാത്രമേ കുഞ്ഞ് കുടിക്കുന്നുള്ളൂ. ഈ സമയത്ത് കുഞ്ഞിന്റെ വാ കഴുകുകയോ പല്ല് വൃത്തിയാക്കി കൊടുക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമായ കാര്യമല്ല. ഇത്രയും ചെറിയ പ്രായം ആയതുകൊണ്ട് തന്നെ കുഞ്ഞിന് വാ കഴികുവാനോ പല്ല് വൃത്തിയാക്കുവാനോ അറിയുകയുമില്ല. കുഞ്ഞ് പാല് കുടിച്ചു കഴിയുമ്പോൾ അവിടെ അവശേഷിക്കുന്ന മുലപ്പാല് ഒരു പ്രൊട്ടക്റ്റീവ് ലയർ തീർക്കുകയാണ് ചെയ്യുന്നത്
ആറുമാസം മുതലാണ് കുഞ്ഞിന് ആഹാരം കൊടുത്തു തുടങ്ങുന്നത്. ഈ സമയത്ത് ഫിംഗർ ബ്രഷുകൾ ഉപയോഗിക്കാൻ തുടങ്ങണം. കുഞ്ഞ് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉടനെ തന്നെ വായിൽ ഫിംഗർ ബ്രഷുകൾ ഉപയോഗിച്ച് വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.. വായിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്യുവാനാണ് ഇത്തരത്തിൽ ഫിംഗർ ബ്രഷുകൾ ഉപയോഗിക്കുന്നത്.. കുറച്ചു വെള്ളം കൂടി ഉപയോഗിച്ചതിനു ശേഷം ഈ ഫിംഗർ ബ്രഷുകൾ കൊണ്ട് വായിൽ അവശേഷിക്കുന്ന ഭക്ഷണം നീക്കം ചെയ്യാവുന്നതാണ്.
ഒന്നര വയസ്സ് മുതൽ കുഞ്ഞിനെ പല്ലുതേപ്പിച്ചു തുടങ്ങേണ്ടത് അത്യാവശ്യമായ കാര്യമാണ്. ഒന്നര വയസ്സ് മുതൽ മൂന്നു വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ബ്രഷ് ഉപയോഗിച്ച് തന്നെ പല്ല് തേപ്പിച്ചു കൊടുക്കണം. കുട്ടികൾക്ക് വേണ്ടിയുള്ള ബ്രഷുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. രാവിലെയും വൈകിട്ടും കുഞ്ഞരി പല്ലുകൾ മനോഹരമായി തേച്ചു കൊടുത്തില്ലങ്കിൽ വളരെ പെട്ടെന്ന് തന്നെ കുഞ്ഞിന് ദന്തപരമായ അസുഖങ്ങൾ ഉണ്ടാകുവാൻ കാരണമാകും. ആറുമാസം മുതൽ ഒന്നര വയസ്സ് വരെ ഫിംഗർ ബ്രഷുകൾ ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല.