ഇന്ത്യയിൽ നിന്നു തന്നെ നിരവധി ആളുകൾ സന്ദർശിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മലേഷ്യ. അതിമനോഹരമായ ഭൂപ്രകൃതിക്കും ഊർജ്ജസ്വലമായ നഗരങ്ങൾക്കും മാത്രമല്ല,ആഴത്തിലുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധങ്ങൾക്കും മലേഷ്യ ഇന്ത്യൻ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി മാറുന്നതിൽ പ്രധാന പങ്കുണ്ട്. നിരവധി ഇന്ത്യൻ വംശജരും മലേഷ്യയിൽ താമസമുണ്ട്. മലേഷ്യയിലെ ഇന്ത്യൻ പാചകരീതികൾ ആചാരങ്ങൾ ഉത്സവങ്ങൾ എന്നിവയൊക്കെ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ളവയുമാണ്.
ഇന്ത്യക്കാരിൽ തന്നെ തമിഴ് സംസാരിക്കുന്ന കൂടുതൽ ആളുകൾ ഇവിടെ ഉൾപ്പെടുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. മലേഷ്യയിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 6.7 ശതമാനം തമിഴ് സംസാരിക്കുന്ന ആളുകളാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. നിരവധി ഹിന്ദു ക്ഷേത്രങ്ങളും ഇവിടെ കാണാൻ സാധിക്കും അവയിൽ പലതും പ്രാദേശിക ഇന്ത്യൻ സമൂഹത്തിനും സന്ദർശകർക്കും വേണ്ടിയുള്ള പ്രധാനമായ ആരാധനാലയങ്ങൾ തന്നെയാണ്. മലായി ചൈനീസ് ഇന്ത്യൻ രുചികളുടെ സംയോജനം തുടങ്ങിയവയൊക്കെ ചേർന്നിട്ടുള്ള ഒരു മലേഷ്യൻ പാചകരീതിയാണ് ഇവിടെ നിലനിൽക്കുന്നത്.. റൊട്ടിക്കനായി നാസി ലെമാക്ക്, തേ തരിക്, കറി ലക്ഷ് എന്നിവ ഇന്ത്യയിലെ വൈവിധ്യമാർന്ന പാചക പാരമ്പര്യങ്ങളെ ഉണർത്തുന്ന രുചികളുടെ ഒരു മിശ്രണം തന്നെയാണ്.
ഇവിടെയെത്തുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമായി നിരവധി ഭക്ഷണങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാത്തിലും ഉപരി ആദിത്യ മര്യാദയുടെ കാര്യത്തിൽ മലേഷ്യയിലുള്ളവർ കുറച്ചു മുൻപിൽ തന്നെയാണ്. ഇവിടെയെത്തുന്ന ഇന്ത്യൻ സഞ്ചാരികളോട് വലിയ സ്നേഹവും ബഹുമാനവും ആണ് മലേഷ്യക്കാർ കാണിക്കുന്നത്.. ഒരിക്കൽ സന്ദർശിച്ചാൽ വീണ്ടും വീണ്ടും സന്ദർശിക്കാൻ തോന്നുന്ന മനോഹരമായ ഒരു സ്ഥലം കൂടിയാണ് മലേഷ്യ. അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് ഓരോ വർഷവും ഇവിടെക്കെ എത്തുന്നത്.
മലേഷ്യയിലെത്തിയാൽ ഏറ്റവും പ്രസിദ്ധമായത് സെലാംഗോറിലെ ബട്ട് ഗുഹകൾ, അതിന്റെ ഉയർന്ന മുരുകന്റെ പ്രതിമ, തുടങ്ങിയവയാണ്.. ഇന്ത്യക്കാർക്ക് വളരെ പരിചിതമായ കാഴ്ചകളും ശബ്ദങ്ങളും ഗ്രന്ഥങ്ങളും ഒക്കെ ഇവിടെ കാണാൻ സാധിക്കും. പ്രത്യേകിച്ച് ആഹാരരീതിയിൽ അതുകൊണ്ടുതന്നെ ഇന്ത്യയിൽ നിന്നും വിട്ടു പോയതായുള്ള ഒരു ചിന്ത ഒരു വിനോദസഞ്ചാരിക്ക് വരികയുമില്ല.. ഇതൊക്കെ കൊണ്ടുതന്നെയാണ് ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷൻ ആയി മലേഷ്യ മാറിയിട്ടുള്ളത്..