കറുത്ത മണൽ ബീച്ചുകൾ അധികമാരും കണ്ടിട്ടില്ലാത്ത ഒരു കാഴ്ച തന്നെയായിരിക്കും.. എന്നാൽ നമ്മുടെ ലോകത്തിൽ വളരെ പ്രശസ്തമായിട്ടുള്ള കുറച്ച് കറുത്ത മണൽ ബീച്ചുകൾ ഉണ്ട്.. എന്തുകൊണ്ടാണ് ഈ ബീച്ചുകൾ കറുത്ത മണൽ ബീച്ചുകൾ എന്ന് അറിയപ്പെടുന്നത്..? ഈ ബീച്ചുകൾ അഗ്നിപർവ്വത പ്രവർത്തനത്തിൽ നിന്ന് രൂപപ്പെട്ട സവിശേഷവും ശ്രദ്ധേയവുമായ കറുത്ത മണലിന് പേര് കേട്ടതാണ്. എല്ലാത്തിലും ഉപരി ഈ ബീച്ചുകൾ വളരെ മനോഹരമായി ഒരു ഫോട്ടോ ഫ്രെയിം ആണ് നൽകുന്നത്.
1. പെരിവോലോസ് ബീച്ച്
ഗ്രീസിൽ ഉള്ള പ്രശസ്തമായ ഒരു കറുത്ത മണൽ ബീച്ച് ആണ് ഇത്. അതിമനോഹരമായ നൈറ്റ് ലൈഫിനും വാട്ടർ സ്പോർട്സിനും ഒക്കെ പേര് കേട്ട ഈ ഒരു ബീച്ചിൽ കറുത്ത മണലുകളും ക്രിസ്റ്റൽ നിറത്തിലെ തെളിഞ്ഞ വെള്ളവും ആണ് കാണാൻ സാധിക്കുന്നത്. അതിമനോഹരമായ ഒരു കാഴ്ച തന്നെയാണ് ഈ ബീച്ചുകൾ സമ്മാനിക്കുന്നത്
2. റെനിസ്ഫജാര ബീച്ച്
ഐസ്ലാൻഡിൽ ഉള്ള ഈ മനോഹരമായ ബീച്ച് ഭൂപ്രകൃതി കൊണ്ട് വിനോദസഞ്ചാരികളെ അമ്പലപ്പെടുത്തുന്ന ഒരു കാഴ്ചയാണ്. എപ്പോഴും ശക്തമായി തിരമാലകൾ ഉള്ള ഈ ഒരു ബീച്ചിൽ കറുത്ത മണലും ബസാർട്ടനിരകളും മനോഹരമായ കാഴ്ച നിറയ്ക്കുന്നു
3. പ്ലേയ ജർഡിന്
കാനറി ദ്വീപുകളിൽ ഉള്ള അതിമനോഹരമായ ഈ ഒരു ബീച്ച് പ്രശസ്ത കലാകാരനായ സൈസാർ മാന്റിക്ക് രൂപകല്പന ചെയ്തതാണ്.. അതിമനോഹരമായ പൂന്തോട്ടങ്ങൾ ഈന്തപ്പനകൾ അഗ്നിപർവ്വത ദൃശ്യങ്ങൾ എന്നിവയൊക്കെയുള്ള ഈ ഒരു ബീച്ചിൽ കറുത്ത മണലുകൾ അതിമനോഹരമായ കാഴ്ച സൃഷ്ടിക്കുന്നു.
4. പുനല്യൂ ബീച്ച്
ഹവായിലെ ഒരു വലിയ ദ്വീപിലാണ് ഈ ഒരു ബീച്ച് സ്ഥിതി ചെയ്യുന്നത്.. കറുത്ത മണലുകളാൽ അതിമനോഹരമായ ഒരു കാഴ്ച സൃഷ്ടിക്കുന്ന ഈ ഒരു ബീച്ച് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്