പശ്ചിമഘട്ടത്തിലും സഹിയാദ്രി മലനിരകളിലും സ്ഥിതിചെയ്യുന്ന മനോഹരമായ ഹിൽസ്റ്റേഷനുകൾ നമുക്ക് ശാന്തവും സുഖകരവുമായ അന്തരീക്ഷമാണ് നൽകുന്നത്. പ്രകൃതിയുടെ മടിത്തട്ടിൽ വളരെ ശാന്തവും മനോഹരവുമായ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ മഹാരാഷ്ട്രയിലെ ഹിൽസ്റ്റേഷനുകളിലേക്ക് ഒരു യാത്ര പോയാൽ മതി. വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ വേണ്ടി നിരവധി ഹിൽസ്റ്റേഷനുകൾ ആണ് ഇവിടെ നിലനിൽക്കുന്നത്.
1.മഹാബലേശ്വർ
മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ ഹിൽസ്റ്റേഷനുകളിൽ ഒന്നായിയാണ് ഇത് അറിയപ്പെടുന്നത്. അതിമനോഹരമായ കാഴ്ചകളാണ് ഇവിടെ കാണാൻ സാധിക്കുന്നത് നിരവധി വ്യൂ പോയിന്റുകൾ സ്ട്രോബറി ഫാമുകൾ എന്നിവയ്ക്ക് പേരുകേട്ടതാണ് പച്ചപ്പ് നിറഞ്ഞ ഈ ഒരു സ്ഥലം. ശാന്തമായ വെണ്ണ തടാകം, ആര്‍ത്തർ സീറ്റ് എലിഫന്റ് ഹെഡ് പോയിന്റ് എന്നിവ ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്.
2. ലോണാവാല
മുംബൈയിലെയും പൂനയിലെയും നിവാസികളുടെ പ്രധാനപ്പെട്ട ഒരു അവധിക്കാല ഡെസ്റ്റിനേഷൻ ആണ് ലോണാവാല.അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾ വെള്ളച്ചാട്ടങ്ങൾ ഗുഹകൾ എന്നിവയൊക്കെ ഇവിടെ കാണാൻ സാധിക്കും.
3. ഖണ്ടാല
ലോണാവാലയോട് ചേർന്നുള്ള മറ്റൊരു പ്രധാനപ്പെട്ട ഹിൽ സ്റ്റേഷൻ ആണ് ഖണ്ഡാല. മനോഹരമായ താഴ്വരകൾ തടാകങ്ങൾ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകൾ എന്നിവയ്ക്ക് പേരുകേട്ട ശാന്തമായ ഒരു വിശ്രമകേന്ദ്രമാണിത്. മനോഹരമായ തടാകം കൊണ്ടും മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകൾ കൊണ്ടും അതിമനോഹരമായ പ്രകൃതി ദൃശ്യം തന്നെയാണ് ഈ സ്ഥലം ഒരുക്കിയിരിക്കുന്നത്.
4. മാത്തേരൻ
ഇന്ത്യയിലെ വാഹനങ്ങളില്ലാത്ത വളരെ കുറച്ച് ചില ഹിൽസ്റ്റേഷനുകളിൽ ഒന്നായിയാണ് ഈ സ്ഥലം അറിയപ്പെടുന്നത്. പരിസ്ഥിതി സൗഹാർദ്ദപരമായ ഈ സ്ഥലത്ത് ശുദ്ധ വായു നിറഞ്ഞ ഒരു പ്രദേശമാണ്. വനങ്ങൾ, തടാകങ്ങൾ, വ്യൂ പോയിന്റുകൾ എന്നിവ ഇവിടെ കാണാൻ സാധിക്കും
5.പഞ്ചഗണി
അഞ്ചു കുന്നുകളാൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ ഈ ഒരു സ്ഥലം സുഖകരമായ കാലാവസ്ഥയുടെ പറുദീസ തന്നെയാണ്. അഗ്നിപർവ്വത പീഠഭൂമിയായ ഇവിടെ നിരവധി മനോഹരമായ കാഴ്ചകളാണ് കാണാൻ സാധിക്കുന്നത്.
6.ഇഗത്പുരി
മലനിരകളുടെ അടിത്തട്ടിൽ അതിമനോഹരമായ കാഴ്ച നൽകുന്ന ഒരു ഹിൽ സ്റ്റേഷൻ ആണ് ഇത്. ട്രക്കിങ്ങ് പുരാതന കോട്ടകൾ തുടങ്ങിയവയാണ് ഇവിടെ എത്തിയാൽ വിനോദസഞ്ചാരികളുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ.