Kuwait

വിസ സമയപരിധി കഴിഞ്ഞിട്ടും കുവൈത്തിൽ തുടരുന്ന നിരവധി പേരെ പിടികൂടി | Several people who stayed in Kuwait after their visas expired were caught

കുവൈത്തിൽ വിസ സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന നിരവധി പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെ നാടുകടത്താനുള്ള നിയമനടപടികൾ സ്വീകരിച്ചുവിരികയാണ് ഇത്തരക്കാരുടെ സ്‌പോൺസർമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. വിസ നിയം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരും. നിയമ നടപടികളും നാടുകടത്തലും ഒഴിവാക്കാൻ അനുവദിച്ച സമയപരിധി പാലിക്കാൻ എല്ലാ സന്ദർശകരോടും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.