UAE

യു.​എ.​ഇയിൽ ഇ.​വി ചാ​ർ​ജി​ങ്​ സേ​വ​ന​ത്തി​ന് ഏ​കീ​ക​രി​ച്ച​​ ഫീ​സ് ഘ​ട​ന​

വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ർ​ജി​ങ്​ സേ​വ​ന​ങ്ങ​ൾ​ക്ക്​ ഏ​കീ​ക​രി​ച്ച​ ഫീ​സ് ഘ​ട​ന​ കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​നി​ച്ച്​ യു.​എ.​ഇ. ചാ​ർ​ജി​ങ്​ സേ​വ​ന​ങ്ങ​ളു​ടെ ഫീ​സ്​ ഏ​കീ​ക​രി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ അ​ടു​ത്തി​ടെ യു.​എ.​ഇ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശം മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. നി​യ​മം ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് 60 ദി​വ​സ​ത്തി​ന​കം പു​തി​യ ഫീ​സ് ഘ​ട​ന രാ​ജ്യ​വ്യാ​പ​ക​മാ​യി ബാ​ധ​ക​മാ​കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​തു​പ്ര​കാ​രം സെ​പ്​​റ്റം​ബ​ർ ആ​റു മു​ത​ൽ ഏ​കീ​ക​രി​ച്ച ഫീ​സ്​ ഘ​ട​ന നി​ല​വി​ൽ​വ​രു​മെ​ന്നാ​ണ്​ വി​വ​രം. നി​ല​വി​ൽ ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ൽ മാ​ത്ര​മാ​ണ്​ ചാ​ർ​ജി​ങ്​ സൗ​ജ​ന്യം. മ​റ്റ്​ സ്ഥ​ല​ങ്ങ​ളി​ൽ ദീ​വ​യു​ടെ​യും മ​റ്റ്​ കാ​ർ​ഡു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ചാ​ണ്​ ചാ​ർ​ജി​ങ്​ ഫീ​സ്​ അ​ട​ക്കു​ന്ന​ത്. ഇ​തി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി രാ​ജ്യ​ത്താ​കെ ഏ​കീ​കൃ​ത ഫീ​സ്​ ഘ​ട​ന കൊ​ണ്ടു വ​രാ​നാ​ണ്​ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ മ​ന്ത്രാ​ല​യ​വും മ​റ്റ്​ പ്ര​ധാ​ന അ​തോ​റി​റ്റി​ക​ളു​മാ​ണ്​ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന്​ ​ചാ​ർ​ജി​ങ്​ ഫീ​സ്​ ഈ​ടാ​ക്കു​ക. അ​തി​വേ​ഗ ചാ​ർ​ജി​ങ് (എ​ക്സ്​​പ്ര​സ്), വേ​ഗം കു​റ​ഞ്ഞ (സ്​​ലോ) ചാ​ർ​ജി​ങ്​ എ​ന്നി​ങ്ങ​നെ ര​ണ്ട്​ സ്‍ലാ​ബു​ക​ളി​ലാ​യാ​ണ്​ ഫീ​സ്​ ഘ​ട​ന നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ക്സ്​​പ്ര​സ്​ ചാ​ർ​ജി​ങ് സേ​വ​ന​ങ്ങ​ൾ​ക്ക്​ കി​ലോ​വാ​ട്ടി​ന്​ മി​നി​മം​ 1.20 ദി​ർ​ഹ​വും വാ​റ്റ്​ നി​കു​തി​യു​മാ​ണ്​ ഇൗ​ടാ​ക്കു​ക. വേ​ഗം കു​റ​ഞ്ഞ ചാ​ർ​ജി​ങ്​ സേ​വ​ന​ങ്ങ​ൾ​ക്ക്​ മി​നി​മം 70 ഫി​ൽ​സും വാ​റ്റ്​ നി​കു​തി​യും ഈ​ടാ​ക്കും.