Kerala

പ്രധാനമന്ത്രി വയനാട് സന്ദർശിച്ചേക്കുമെന്ന് ഗവർണർ ആരിഫ് ഖാൻ | Governor Arif Khan said Prime Minister may visit Wayanad

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദർശിച്ചേക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അന്തിമതീരുമാനം ഉചിത സമയത്തുണ്ടാകുമെന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം പറഞ്ഞു. വയനാടിന്റെ അവസ്ഥ പ്രധാനമന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്തി. കേരളത്തിന്റെ മാത്രം ദുഃഖമല്ല വയനാട്. യുപിയിലെ മഥുരയിൽ ചടങ്ങിൽ പങ്കെടുക്കുമ്പോൾ വയനാടിനെക്കുറിച്ച് സംസാരിച്ചപ്പോൾ, ദുരിതബാധിതർക്കുള്ള സഹായധനമായി 5.10 ലക്ഷം രൂപ സ്വരൂപിക്കാനായെന്നും അദ്ദേഹം പറഞ്ഞു.