കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒന്നാണ് ലഡ്ഡു. പക്ഷെ പലപ്പോഴും ലഡ്ഡു അത്ര ഹെൽത്തിയായ ഒന്നല്ല. എന്നാൽ ഹെൽത്തിയായ ഒരു പ്രോട്ടീൻ ലഡ്ഡൂ തയ്യാറക്കിയാലോ? ഉയർന്ന പോഷകഗുണമുള്ള ഒരു ലഡ്ഡു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- 2 കപ്പ് വറുത്ത അരിപ്പൊടി
- 1 കപ്പ് ശർക്കര
- 2 കപ്പ് തേങ്ങ ചിരകിയത്
- 1/2 കപ്പ് നിലക്കടല
- 1 കപ്പ് എള്ള്
തയ്യാറാക്കുന്ന വിധം
അരി വറുത്ത് പൊടിച്ചെടുക്കുക. കടലയും എള്ളും ഒന്നിച്ച് പൊടിച്ചെടുക്കുക. ഒരു വലിയ പാത്രത്തിൽ അരിപ്പൊടി എടുക്കുക. പൊടിച്ച നിലക്കടലയും എള്ളും ചേർക്കുക. ശർക്കരയും അരച്ച തേങ്ങയും ചേർക്കുക. നന്നായി കൂട്ടികലർത്തുക.
ഒരു മിക്സർ ഗ്രൈൻഡർ എടുത്ത് 2- 3 ലഡിൽ പൊടിച്ച മിക്സ് ചേർക്കുക. എല്ലാ ചേരുവകളും യോജിപ്പിക്കാൻ 5-6 സെക്കൻഡ് ഇളക്കുക. മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ബാക്കിയുള്ള പൊടിച്ച മിശ്രിതത്തിനും ഇത് ആവർത്തിക്കുക. കൈകൾ കൊണ്ട് നന്നായി ഇളക്കി ചെറിയ ലഡ്ഡു ഉണ്ടാക്കുക. വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. നിങ്ങൾക്ക് ഇത് ഒരാഴ്ചത്തേക്ക് സൂക്ഷിക്കാം. തേങ്ങ ചേർത്തില്ലെങ്കിൽ 2 ആഴ്ച വരെ സൂക്ഷിക്കാം.