കൊച്ചി: ആറ് പുതിയ കസ്റ്റമര്‍ ടച്ച് പോയിന്‍റുകള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ഫോക്സ്വാഗണ്‍ ഇന്ത്യ കേരളത്തിലെ ശൃംഖലയുടെ സാന്നിധ്യം കൂടുതല്‍ വിപുലമാക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ സിറ്റി സ്റ്റോറുകളും കൊച്ചിയില്‍ പുതിയ ബോഡി ഷോപ്പ് സൗകര്യവുമായി കേരളത്തിലെ സുപ്രധാന വിപണികളിലെ സാന്നിധ്യം വിപുലമാക്കുകയാണ്. ഇതിലൂടെ സംസ്ഥാനത്തെ സാന്നിധ്യം 21 വില്‍പന കേന്ദ്രങ്ങളും 16 സര്‍വീസ് കേന്ദ്രങ്ങളിലുമായി വര്‍ധിക്കും.
ഊര്‍ജ്ജസ്വലമായ സമ്പദ്ഘടനയും ശക്തമായ ഉപഭോക്തൃ അടിത്തറയുമുളള കേരളം ഫോക്സ്വാഗനെ സംബന്ധിച്ച് എന്നും സുപ്രധാന വിപണിയാണെന്ന് ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആഷിഷ് ഗുപ്ത പറഞ്ഞു. പുതിയ ടച്ച് പോയിന്‍റുകള്‍ ഉദ്ഘാടനം ചെയ്തതും ടൈഗന്‍റേയും വിര്‍ച്വസിന്‍റേയും പ്രത്യേക ഓണം സെലിബ്രിറ്റി എഡിഷന്‍ അവതരിപ്പിക്കുന്നതും കേരള വിപണിക്ക് പ്രീമിയം, ജര്‍മന്‍ എഞ്ചിനിയേഡ് വാഹനങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള സാക്ഷ്യപത്രമാണ് അദ്ദേഹം പറഞ്ഞു.
പുതിയ സിറ്റി സ്റ്റോറുകളിലൂടെ 5-സ്റ്റാര്‍ ജിഎന്‍സിഎപി സുരക്ഷാ റേറ്റിങ് ഉള്ള ടൈഗണ്‍ വിര്‍ച്വസ്, ബ്രാന്‍ഡിന്‍റെ ആഗോള പ്രശസ്തി നേടിയ ടിഗ്വാന്‍ എസ് യു വി തുടങ്ങിയവ അവതരിപ്പിക്കും. കോഴിക്കോട് സിറ്റി സ്റ്റോറില്‍ രണ്ടു കാറുകളും തിരുവനന്തപുരം, കൊച്ചി ഔട്ട്ലെറ്റുകള്‍ ബ്രാന്‍ഡിന്‍റെ മൂന്നു കാറുകളുമാകും ഡിസ്പ്ലെ ചെയ്യുക.
കൊച്ചിയിലെ പുതിയ ബോഡി ഷോപ്പ് 11 സര്‍വീസ് ബേകളുമായാണ് എത്തുന്നത്. എക്സ്പ്രസ് സര്‍വീസ്, സമ്പൂര്‍ണ ബോഡി റിപ്പയര്‍ തുടങ്ങിയ സമഗ്രമായ സേവനങ്ങള്‍ ഇവിടെ ലഭ്യമാകും. കാര്യക്ഷമമായ ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളിലൂടെ ഈ മേഖലയിലെ ഫോക്സ്വാഗന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകുന്ന സേവനങ്ങളാകും പ്രദാനം ചെയ്യുക.
ഫ്യൂണിക്സ് കാര്‍സ് മാനേജിങ് ഡയറക്ടര്‍ അജിത്ത് ഭാസ്ക്കരന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ കോഴിക്കോട് പുതിയ സിറ്റി സ്റ്റോറിനു പുറമെ പാലക്കാടും കൊടുങ്ങല്ലൂരിലും രണ്ട് വില്‍പന-സേവന കേന്ദ്രങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇവിഎം മോട്ടോര്‍സ് മാനേജിങ് ഡയറക്ടറായ സാബു ജോണി ആയിരിക്കും കൊച്ചിയിലെ ബോഡി ഷോപ്പിനു പുറമെ കൊച്ചിയിലേയും തിരുവനന്തപുരത്തേയും സിറ്റി സ്റ്റോറുകള്‍ക്കും നേതൃത്വം നല്‍കുക. ഈ ടച്ച് പോയിന്‍റുകളിലെല്ലാം കൂടി പരിശീലനം 60 വില്‍പന, സേവന എക്സിക്യൂട്ടീവുമാരാവും ഉണ്ടാകുക. ഇവര്‍ ഉപഭോക്തൃ കേന്ദ്രീകൃതവും സുഗമവുമായ സേവനങ്ങള്‍ ഉറപ്പാക്കും.
വരുന്ന ഉല്‍സവ ആവേശത്തെ ഊര്‍ജ്ജസ്വലമാക്കിക്കൊണ്ട് വിര്‍ച്വസിന്‍റേയും ടൈഗണിന്‍റേയും സ്പെഷല്‍ സെലിബ്രിറ്റി ഓണം എഡിഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. മുന്നിലെ പാര്‍ക്കിങ് സെന്‍സറുകള്‍, ഡ്യൂവല്‍ ടോണ്‍ ഹോണ്‍, പഡ്ഡില്‍ ലാമ്പുകള്‍, ടിഎസ്ഐ ഫെന്‍ഡര്‍ ബാഡ്ജ് തുടങ്ങി നിരവധി സവിശേഷതകളാണ് അതിലുള്ളത്.
ഇന്ത്യയിലുടനീളം ബ്രാന്‍ഡിന്‍റെ ലഭ്യത വര്‍ധിപ്പിക്കാനും ഉപഭോക്തൃ അനുഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുമുള്ള ലക്ഷ്യവുമായി നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് ഫോക്സ്വാഗണ്‍ കേരളത്തിലെ ശൃംഖല വിപുലീകരിക്കുന്നത്. ഇരുന്നൂറില്‍ ഏറെ വില്‍പന കേന്ദ്രങ്ങളും 140-ല്‍ ഏറെ സര്‍വീസ് കേന്ദ്രങ്ങളുമായി ദേശീയ തലത്തില്‍ മുന്നേറുന്ന ഫോക്സ്വാഗണ്‍ തങ്ങളുടെ സാന്നിധ്യം വിപുലമാക്കാനും ഇന്ത്യില്‍ പ്രീമിയം വാഹന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമുള്ള നീക്കങ്ങള്‍ തുടരുകയാണ്.
ഫോക്സ്വാഗണ്‍ ഉല്‍പന്നങ്ങളേയും സേവനങ്ങളേയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള ഫോക്സ്വാഗണ്‍ ഷോറൂം www.volkswagen.co.in എന്നിവ സന്ദര്‍ശിക്കാം