എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ശക്ഷുക. മുട്ട വെച്ചാണ് ഇത് തയ്യാറാക്കുന്നത്. മുട്ട പൊട്ടിച്ച് നേരിട്ട് ഗ്രേവിയിലേക്ക് ചേർക്കുക. 5 മിനിറ്റിനുള്ളിൽ കറി റെഡിയാകും. പരിപാടി വളരെ സിംപിൾ ആണ്. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 2 എണ്ണം മുട്ട
- 1 എണ്ണം വലിയ ഉള്ളി
- 2 എണ്ണം വലിയ തക്കാളി
- 4 എണ്ണം പച്ചമുളക്
- 1 ടീസ്പൂൺ. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- 1/4 സ്പൂൺ മഞ്ഞൾപ്പൊടി
- 1/2 സ്പൂൺ മുളകുപൊടി
- ഉപ്പ് പാകത്തിന്
- 1 ടീസ്പൂൺ എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. വരി മണം മാറുന്നത് വരെ വഴറ്റുക. അരിഞ്ഞ ഉള്ളി, കറിവേപ്പില, പച്ചമുളക് എന്നിവ ചേർക്കുക. ഗോൾഡൻ ബ്രൗൺ നിറം വരെ ഫ്രൈ ചെയ്യുക. അരിഞ്ഞ തക്കാളി ചേർക്കുക. തക്കാളി മൊരിച്ചിൽ മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് 2 മിനിറ്റ് വഴറ്റുക. 1/2 ഗ്ലാസ് വെള്ളം ചേർത്ത് 1 മിനിറ്റ് വേവിക്കുക. ഇപ്പോൾ മുട്ട പൊട്ടിച്ച് ഗ്രേവിയിലേക്ക് ശ്രദ്ധാപൂർവ്വം ഇടുക. പാൻ മൂടി 2-3 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക. ചൂടോടെ ചപ്പാത്തിയുടെയോ അപ്പത്തിൻ്റെയോ കൂടെ വിളമ്പുക