Food

ഒരു വെറൈറ്റി ഓംലറ്റ് റെസിപ്പി; മുരിങ്ങയില മുട്ട ഓംലെറ്റ് | Moringa egg omelette

മറ്റ് ചീര ഇനങ്ങളെ അപേക്ഷിച്ച് വളരെ പോഷകഗുണമുള്ള ഇലയാണ് മുരിങ്ങയില. ഇലക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് എപ്പോഴും വളരെ നല്ലതാണ്. ഇതിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ ആരോഗ്യത്തിന് വളരെ നല്ല ഒന്നാണ് മുട്ട. ഇവ രണ്ടും ചേർത്ത് ആരോഗ്യകരമായ ഒരു റെസിപ്പി തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • 1 കപ്പ് മുരിങ്ങയില / മുരിങ്ങ ഇല
  • 2 എണ്ണം മുട്ട
  • 5-7 എണ്ണം ചെറുതായി അരിഞ്ഞത്
  • 2 എണ്ണം പച്ചമുളക് അരിഞ്ഞത്
  • 1/2 സ്പൂൺ ഓയിൽ
  • ആവശ്യത്തിന് എണ്ണ ഉപ്പ്

തയ്യാറാക്കുന്ന വിധം

അരിഞ്ഞ സവാള, മുരിങ്ങയില, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് മുട്ട അടിക്കുക. ഒരു നോൺ സ്റ്റിക്ക് പാൻ ചൂടാക്കുക.(ആവശ്യമെങ്കിൽ എണ്ണ ഒഴിക്കുക) പാനിലേക്ക് മുട്ട മിക്സ് ഒഴിക്കുക. പാകമാകുന്നത് വരെ വേവിക്കുക ചോറ്, ചപ്പാത്തി മുതലായവയ്‌ക്കൊപ്പം ചൂടോടെ കഴിക്കാം.