നിങ്ങളുടെ കുട്ടികൾക്ക് ആരോഗ്യകരവും രുചികരവുമായ ഭക്ഷണം നൽകണമെന്ന് ആഗ്രഹിക്കാറില്ലേ, അത്തരത്തിൽ ഹെൽത്തിയായ ഒരു റെസിപ്പിയാണ് മുട്ട ചീര റൈസ്. വളരെ എളുപ്പത്തിൽ രുചികരമായ ഈ റൈസ് തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1 കപ്പ് അരി
- 1 കപ്പ് അരിഞ്ഞ ചീര
- 1 എണ്ണം മുട്ട
- 2 ടീസ്പൂൺ അരിഞ്ഞ ഉള്ളി
- 1/4 സ്പൂൺ ജീരകം
- 1/4 സ്പൂൺ മഞ്ഞൾപ്പൊടി
- 1 നുള്ള് കുരുമുളക് (ഓപ്ഷണൽ)
- 1 വെണ്ണ/നെയ്യ്
- ഉപ്പ്
തയ്യാറാക്കുന്ന വിധം
അരി വേവിക്കുക, അത് വറ്റിച്ച് മാറ്റി വയ്ക്കുക. ഒരു പാനിൽ വെണ്ണ ചൂടാക്കുക. ജീരകം, ഉള്ളി ചേർക്കുക.കുറച്ച് നേരം വഴറ്റുക. ചീര ചേർക്കുക.1/2 മിനിറ്റ് വഴറ്റുക.മഞ്ഞൾ പൊടിയും ഉപ്പും ചേർക്കുക.പാൻ മൂടി 1-2 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക. മൂടി തുറന്ന് മുട്ട ചേർക്കുക.നന്നായി ഇളക്കുക.ചതച്ച കുരുമുളക് ചേർക്കുക. ഇനി വേവിച്ച ചോറ് ചേർത്ത് നന്നായി ഇളക്കുക.ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക.വീണ്ടും മൂടി വെച്ച് ചെറിയ തീയിൽ 1 മിനിറ്റ് വേവിക്കുക.