കുറച്ച് ചേരുവകൾ ചേർത്തൊരു ഈസി ചീസ് പറാത്ത. വളരെ എളുപ്പത്തിൽ രുചികരമായി തന്നെ ഇത് തയ്യാറാക്കാം. പ്രഭാത ഭക്ഷണമായോ ലഘുഭക്ഷണമായോ ഇത് തയ്യാറാക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- 4 പറാത്ത
- 2 കഷ്ണം ചീസ്
- 2 കഷ്ണം ഉള്ളി
- 1 ടീസ്പൂൺ അരിഞ്ഞ കാരറ്റ്
- 1 ടീസ്പൂൺ തക്കാളി അരിഞ്ഞത്
- 1 ടേബിൾസ്പൂൺ ചതച്ച കുരുമുളക്
- 1/2 സ്പൂൺ ചതച്ച കുരുമുളക്
- 1/2 സ്പൂൺ മയോണൈസ്
- ഉപ്പ് ആവശ്യത്തിന്
- 1 സ്പിൻ വെണ്ണ
തയ്യാറാക്കുന്ന വിധം
ഇളം ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ പരാത്തകൾ ഇരുവശത്തും വറുത്ത് വയ്ക്കുക. അരിഞ്ഞ ഉള്ളി, തക്കാളി, മയോണൈസ്, തക്കാളി സോസ് ഉപ്പ്, മല്ലിയില എന്നിവ മിക്സ് ചെയ്യുക. ഒരു പാനിൽ വെണ്ണ ചൂടാക്കുക. പരാത്ത ചേർത്ത് മുകളിൽ ചീസ് സ്ലൈസിൽ വയ്ക്കുക. ചീസ് സ്ലൈസിന് മുകളിൽ വെജിറ്റബിൾ മിക്സ് വിതറുക. മറ്റൊരു പരാത്ത കൊണ്ട് ചീസ് മൂടുക. ചെറുതായി അമർത്തുക. ചെറിയ തീയിൽ ഇരുവശവും വറുക്കുക.