‘റീ ബില്‍ഡ് വയനാട്’ ഇതാണ് കേരള സര്‍ക്കാരും ജനങ്ങളും ഒരുപോലെ ചിന്തിക്കുന്ന കാര്യം. പുനര്‍ നിര്‍മ്മാണത്തിന് വേണ്ടിവരുന്ന തുക സമാഹരിക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍. സി.എം.ഡി.ആര്‍.എഫിലേക്ക് സഹായങ്ങള്‍ പ്രവഹിക്കുകയാണ്. ഓരോ ദിവസവും മുഖ്യമന്ത്രിയുടെ ഓഫീസ് ഈ കണക്കുകള്‍ കൃത്യമായി ജനങ്ങളെ അറിയിക്കുന്നുമുണ്ട്. എം.എ യൂസഫലിയെ പോലുള്ള വലിയ വ്യവസായികള്‍ മുതല്‍, മറ്റു സംസ്ഥാനങ്ങളിലെ ജനപ്രതിനിധകള്‍ വരെ വയനാടിനെ സഹായിക്കാന്‍ സന്നദ്ധരായിട്ടുണ്ട്.
സിനിമാ മേഖലയില്‍ നിന്നും വിദേശ മലയാളികളില്‍ നിന്നുമൊക്കെ സഹായങ്ങള്‍ എത്തുമ്പോള്‍ ഒന്നുറപ്പാണ്. മലയാളികള്‍ പൊളിയാണ്. ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്‌കൂള്‍ യൂണിഫോമിട്ട നാല് കുരുന്നുകള്‍ എത്തിയിരുന്നു. അവരുടെ കൈയ്യില്‍ രണ്ട് കുടുക്കകളുമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായി എത്തിയതാണവര്‍. വിഴിഞ്ഞം ഹാര്‍ബര്‍ ഏര്യ എല്‍.പി സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍.
കുടുക്കയില്‍ ശേഖരിച്ച പണവുമായാണ് അവരെത്തിയത്. അവരില്‍ നിന്നും സംഭാവന കൈനീട്ടി വാങ്ങി മുഖ്യമന്ത്രി കുഞ്ഞുങ്ങളുടെ ആഗ്രഹം സഫലമാക്കി. കുട്ടികളുമായി കുശലാന്വേഷണം നടത്തിയ ശേഷമായിരുന്നു അവരെ മടക്കി അയച്ചത്. കുടുക്ക കൈമാറുന്ന ഫോട്ടോയും കുറിപ്പുമായി മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റു ചെയ്തതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇതിനു താഴെ വന്ന കമന്റുകളെല്ലാം ആ കുരുന്നുകളെ അഭിനന്ദിച്ചു കൊണ്ടുള്ളതാണ്.
മുഖ്യമന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ
‘ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരുദ്ധാരണത്തിനും ആ നാടിന്റെ പുനര്‍നിര്‍മ്മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിരവധി സംഭാവനകളാണ് ഉണ്ടാകുന്നത്. തങ്ങളുടെ സഹോദരങ്ങളുടെ ദുഃഖവും അവര്‍ കടന്നു പോകുന്ന ദുരിതവും തിരിച്ചറിഞ്ഞ് തങ്ങളാല്‍ കഴിയുന്നത് അവര്‍ക്കായി മാറ്റിവയ്ക്കാനുള്ള ശ്രമങ്ങള്‍ ഏറെ പ്രശംസനീയവുമാണ്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനായി വിഴിഞ്ഞം ഹാര്‍ബര്‍ ഏര്യ എല്‍ പി സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഇന്ന് ഓഫീസിലെത്തിയിരുന്നു. കുടുക്കയില്‍ ശേഖരിച്ച പണവുമായാണ് അവരെത്തിയത്. ദുരിതബാധിതര്‍ക്ക് കൈത്താങ്ങാവുന്ന കുഞ്ഞുങ്ങളുടെ കരുതലും സ്‌നേഹവും അഭിനന്ദനാര്‍ഹമാണ്. തങ്ങളുടെ സമ്പാദ്യം സ്വരുപിച്ച് നാടിനായി കൈകോര്‍ത്ത കുഞ്ഞുമക്കള്‍ക്ക് എല്ലാവിധ അഭിനന്ദനങ്ങളും. നിങ്ങളുടെ ഈ കരുതലും സ്‌നേഹവും എന്നും കാത്തുസുക്ഷിക്കുക, എല്ലാവിധ ആശംസകളും.’
മുഖ്യമന്ത്രിയുടെ കുറിപ്പിനു താഴെ വന്ന കമന്റുകള്‍ ഇങ്ങനെ
‘എന്തൊക്കെ പ്രതിസന്ധികളാണ് നിപ്പ കോവിഡ് പ്രളയം ഇപ്പോഴിതാ പ്രകൃതിയുടെ സംഹാര താണ്ഡവം .. ഒന്നിലും പതറാതെ പ്രതീക്ഷകളുടെ ലോകത്തേക്ക് കേരളത്തിലെ ജനതയെ കൈപിടിച്ചുയ4ത്തിയ ചേ4ത്തുപിടിച്ച എന്റെ പ്രിയപ്പെട്ട സഖാവിന് സ്‌നേഹ നിര്‍ഭരമായ അഭിവാദ്യങ്ങള്‍’ എന്നാണ് ഹിഫ്‌സു റഹ്‌മാന്‍ മാളിയേക്കല്‍ എന്നയാളുടെ കമന്റ്.
‘അഭിനന്ദനങ്ങള്‍ ..?? കുഞ്ഞുമക്കള്‍ കൊടുക്കുന്ന ഒരു ചെറിയ നാണയം പോലും അത്രക്ക് വിലമതിക്കണം .??. കാരണം ഭാവിതലമുറകള്‍ ആണ് .. സഹജീവികളുടെ വേദനയും, സങ്കടവും അറിഞ്ഞ് സ്‌നേഹവും, കരുതലും .. മനസ്സിലാക്കി വളരുന്ന തലമുറയാണ് സമൂഹത്തിന് ആവശ്യം? .. എല്ലാവരെയും ഒരേ മനസ്സോടെ ചേര്‍ത്ത് പിടിക്കണം ..?? ഒരു പാട് കുഞ്ഞുങ്ങള്‍ അവരുടെ കുഞ്ഞു സമ്പാദ്യങ്ങള്‍ കൈമാറി .. ഓരോ കുഞ്ഞുമക്കള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍’ എന്നാണ് മറ്റൊരു കമന്റ്.
‘കുഞ്ഞുങ്ങള്‍ക്ക് ബിഗ് സല്യൂട്ട്’ എന്നും, ‘നമ്മള്‍ അതിജീവിക്കും’ എന്നും കമന്റുകള്‍ വന്നിട്ടുണ്ട്. ‘കുരുന്നു മനസ്സുകള്‍ പോലും തിരിച്ചറിയുന്ന കേരളത്തിന്റെ കരുത്തും കരുതലും’ എന്നാണ് മറ്റൊരു കമന്റ്. ‘ഭാവിയുടെ സ്‌നേഹ കുടുക്കകള്‍ക്ക് ഒത്തിരിയൊത്തിരി അഭിവാദ്യങ്ങള്‍’ എന്ന് ഒരാളുടെ കമന്റ്. ‘പിറന്ന നാടിനോട് കൂറുള്ളവരായി ഇളം തലമുറ വളരട്ടെ, നാടിന്റെ ദുഖത്തില്‍ അവര്‍ പൊഴിക്കുന്ന കണ്ണീര്‍ മറ്റ് പലര്‍ക്കും മാതൃകയാവട്ടെ’ എന്നും ഒരാള്‍ കമന്റു ചെയ്തിരിക്കുന്നു.
‘ഇനി ഒരു കുരുന്നുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വേണ്ടി കുടുക്ക പൊട്ടിക്കില്ല എന്ന ചില മാമാ മാധ്യമ കുത്തിതിരിപ്പുകാരുടെ അന്തി ചര്‍ച്ച ഇന്‍ട്രോകള്‍ തള്ളിക്കളഞ്ഞു കൊണ്ട് വീണ്ടും വയനാടിനു വേണ്ടി കുഞ്ഞു കുട്ടി ആബാലവൃദ്ധം ജനങ്ങളും ഒരേ മനസ്സോടെ മനുഷ്യത്വത്തിന്റെ കുടക്കീഴില്‍ അണി നിരന്നുകൊണ്ട് ലോകത്തോട് വിളിച്ചു പറയുന്നു, നാം ഒന്നാണ് എന്നും, നമ്മുടെ സിരകളില്‍ ഒഴുകുന്ന രക്ത നിറം ചുവപ്പു മാത്രമാണ് എന്നും. കേരളം വയാനാടിന് ഒപ്പം, ലോകം വയനാടിന് ഒപ്പം’ എന്നും പറവൂര്‍ ശിവദാസ് എന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് ഫോളോവര്‍ കമന്റ് ചെയ്യുന്നു.
ഇന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തുകയാണ്. എല്ലാ തീരുമാനങ്ങളും വയനാടിനു വേണ്ടിയുള്ളതാണെന്ന് ജനങ്ങള്‍ക്കറിയാം. അത് മുഖ്യമന്ത്രിയുടെ വായില്‍ നിന്നു കേള്‍ക്കാന്‍ വേണ്ടിയാണ് കാത്തിരിക്കുന്നത്. സി.എം.ഡി.ആര്‍.എഫിലേക്ക് ഇന്നു ലഭിച്ച ധനസഹായത്തിന്റെ കണക്കും മുഖ്യമന്ത്രി പറയും.
content high lights;Did they come to meet the Chief Minister?: Applause on social media
Anweshanam.Com