മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ബാല്യകാല സുഹൃത്തുമായ വിനോദ് കാംബ്ലിയെ അറിയാത്തവര്‍ ചുരുക്കമാണ്. ഇടം കൈയ്യനായ കാംബ്ലി 1990 കളില്‍ തന്റെ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനായി. 1996 ലോകകപ്പില്‍ സെമിഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഔട്ടായ കാംബ്ലി കരഞ്ഞുകൊണ്ട് പവലിയനിലേക്ക് മടങ്ങിയ കാഴ്ച ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ പതിഞ്ഞ രംഗമായിരുന്നു. ഇന്ന് കാംബ്ലിയെക്കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ലെന്ന് പറയാം. നിരവധി ആരോഗ്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന കാംബ്ലിയുടെ ഏറ്റവും പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദൃശ്യങ്ങളില്‍, ബുള്ളറ്റിന്റെ പുറത്ത് പിടിച്ചുകൊണ്ട് നില്‍ക്കുന്ന കാംബ്ലി ആരയോ തിരയുന്നത് കാണാം. നടക്കാന്‍ പാടുപെടുന്നതായി കാണപ്പെട്ട കാംബ്ലി റോഡില്‍ നിന്ന് സുരക്ഷിതമായി നടക്കാന്‍ കഴിയാതെ മറ്റുള്ളവരുടെ സഹായം ആഭ്യര്‍ത്ഥിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നീട് രണ്ടു പേരുടെ സഹായത്തോടെ പതിയ നടന്നു വരുന്ന കാംബ്ലിയുടെ കാലുകള്‍ നിലത്തു കിടന്ന് നിരങ്ങുന്നത് കാണാം.
View this post on Instagram
കാംബ്ലി നിലവിലെ സ്ഥിതിയില്‍ നിന്നും വേഗത്തില്‍ സുഖം പ്രാപിക്കുമെന്നും ആരോഗ്യം മെച്ചപ്പെടുമെന്നും പ്രതീക്ഷിക്കുന്ന ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും ഇടയില്‍ ഈ ദൃശ്യങ്ങള്‍ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അദ്ദേഹത്തിന്റെ അവസ്ഥ ലഹരിയുടെ അന്തരഫലമായാണെന്ന് അനുമാനിക്കുമ്പോള്‍, മറ്റുള്ളവര്‍ അദ്ദേഹം കുറച്ചുകാലമായി ശാരീരിക അസ്വസ്ഥതകളോട് മല്ലിടുന്നതായി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതാണ് ശരിയായ ചലനശേഷിയില്ലാത്തതിന് പിന്നിലെ കാരണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. 2013ല്‍ മുംബൈയില്‍ ഒരു ഡ്രൈവിങ്ങിനിടെ ഉണ്ടായ ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കാംബ്ലിക്ക് മുമ്പും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ്, മുന്‍ ബാറ്റര്‍ തടഞ്ഞുവച്ച രണ്ട് ധമനികളില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു.
Vinod Kambli urgently needs assistance. I sincerely hope someone from Indian cricket steps forward to help him. It’s heartbreaking to see him in this condition.pic.twitter.com/hWkew6Lxsm
— Out Of Context Cricket (@GemsOfCricket) August 6, 2024
ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി സഹകരിക്കുന്ന സമയത്ത് കളിയിലെ ഏറ്റവും ഉന്നതമായ കാലഘട്ടത്തില്‍ കാംബ്ലിയുടെ ബാറ്റില്‍ നിന്നും പറന്നത് തീപ്പാറും ഷോട്ടുകളായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെയും അന്താരാഷ്ട്ര മത്സരങ്ങളിലെയും ശ്രദ്ധേയമായ പ്രകടനത്തിന് അദ്ദേഹം പ്രശസ്തി നേടി. തന്റെ ഉജ്ജ്വലമായ ശൈലിക്ക് പേരുകേട്ട അദ്ദേഹം 1993 ല്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ചരിത്രപരമായ ടെസ്റ്റ് പരമ്പര വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു, ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഒരു മത്സരത്തില്‍ രണ്ട് സെഞ്ചുറികള്‍ നേടി. കളിയിലെ ചില പൊരുത്തക്കേടുകളും പരിക്കുകളും കാംബ്ലിയുടെ കരിയര്‍ തകര്‍ത്തു. 17 ടെസ്റ്റ് മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നൂറിലധികം തവണ ഇന്ത്യന്‍ ഏകദിന ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. ഒരു ഇന്നിംഗ്സില്‍ 262 റണ്‍സിന്റെ മികച്ച പ്രകടനത്തോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏകദേശം 10,000 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഒരു ഇന്നിംഗ്സില്‍ പുറത്താകാതെ 149 റണ്‍സിന്റെ മികച്ച പ്രകടനത്തോടെ 6500 റണ്‍സ് വാരിക്കൂട്ടിയ 200 ലിസ്റ്റ് എ ഗെയിമുകളിലും കാംബ്ലി മിന്നും പ്രകടനം നടത്തിയിരുന്നു.
Content Highlights; Fans question what happened to cricketer Vinod Kambli?