Kerala

ഇനി ഒന്നാം തീയതിയും മദ്യം കിട്ടും ; മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ | recommend-relaxation-on-dry-days

ഡ്രൈ ഡേയില്‍ ഉപാധികളോടെ മാറ്റം വരുത്താന്‍ മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശ. ഡ്രൈ ഡേ കാരണം കോടികളുടെ നഷ്ടം വരുന്നതായി ടൂറിസം, നികുതി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെസ്റ്റിനിഷേന്‍ വെഡ്ഡിങ്ങടക്കമുള്ളവയക്ക് ഇളവ് നല്‍കാനാണ് ശുപാര്‍ശ. വിനോദ സഞ്ചാരമേഖലക്ക് നേട്ടമാകുന്ന രീതിയിലാവും ഇളവുകള്‍.

ഡ്രൈ ഡേ മാറ്റണമെന്നും പ്രവര്‍ത്തനസമയം നീട്ടണമെന്നും ബാറുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഡ്രൈ ഡേ കാരണം സംസ്ഥാനത്തിന് കോടികളുടെ നഷ്ടം സംഭവിക്കുന്നതായി ചീഫ് സെക്രട്ടറി തന്നെ സെക്രട്ടിതല യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡ്രൈ ഡേ മൂലം ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍, അന്താരാഷ്ട്ര കോണ്‍ഫ്രന്‍സുകള്‍ അടക്കം കേരളത്തിലേക്ക് വരുന്നതിന് തടസമാകുന്നതായി ടൂറിസം വകുപ്പും ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ, ഡ്രൈ ഡേ മാറ്റാനായി കോടികളുടെ പണപ്പിരിവ് നടത്തനായി ആഹ്വാനം ചെയ്ത ബാര്‍ ഉടമകളുടെ ശബ്ദരേഖ പുറത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. സര്‍ക്കാര്‍ പിന്നീട് ഡ്രൈ ഡേയില്‍ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു.എന്നാല്‍ ഇതില്‍ ഇപ്പോള്‍ ഉപാധികളോടെ ചില മാറ്റങ്ങള്‍ വരുത്താനാണ് നിര്‍ദേശം. അന്താരാഷ്ട്ര കോണ്‍ഫ്രന്‍സുകള്‍, എക്‌സിബിഷനുകള്‍, ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങ്, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഡ്രൈ ഡേയില്‍ ഉപാധികളോടെ ഇളവ് അനുവദിക്കാനാണ് പുതിയ മദ്യനയം ശുപാര്‍ശ ചെയ്യുന്നത്.