അതിമനോഹരമായ സൗന്ദര്യത്തിന്റെ പറുദീസയാണ് രാജസ്ഥാൻ എന്ന് പറയാം. രാജസ്ഥാനിലെ ആരാവല്ലി പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്ന മൗണ്ട് അബു ഈ പ്രദേശത്തെ മനോഹരമായ ഒരു കാഴ്ച തന്നെയാണ്. അവിടെയുള്ള വരണ്ട മരുഭൂമിയുടെ ബുദ്ധിമുട്ടുകൾ മാറ്റാൻ ഈ തണുത്ത കാലാവസ്ഥയ്ക്ക് സാധിക്കും. അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾക്ക് പേര് കേട്ട ഈ ഒരു സ്ഥലം വലിയ സൗന്ദര്യം തന്നെയാണ് പ്രധാനം ചെയ്യുന്നത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് വേണ്ടി നിരവധി കാഴ്ചകളാണ് ഈ സ്ഥലം ഒരുക്കിയിരിക്കുന്നത്.
മൗണ്ട് അബുവിൽ എത്തുന്ന വ്യക്തികൾ ഇവിടെയുള്ള തടാകത്തിൽ സാഹസിക യാത്രകൾ നടത്താറുണ്ട്. കുന്നുകളാൽ ചുറ്റപ്പെട്ട ഈ മനോഹരമായ തടാകം ബോട്ട് സവാരിക്കും അനുയോജ്യമായ ഒന്നാണ്.. പെഡൽ ബോട്ടുകളും അല്ലാതെയുള്ള ബോട്ടുകളും ഒക്കെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തടാകത്തിലൂടെ ബോട്ടിൽ സഞ്ചരിക്കുമ്പോൾ ഈ സ്ഥലത്തിന്റെ പ്രകൃതി ദൃശ്യങ്ങൾ കുറച്ചുകൂടി അതിമനോഹരമായ ഒരു ഫ്രെയിം പകരുന്നുണ്ട്.. ശാന്തമായി നിലകൊള്ളുന്ന പ്രകൃതിയെയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. തടാകത്തിനു ചുറ്റുമുള്ള പാർക്ക് പ്രദേശം കുട്ടികൾക്ക് പിക്നിക്കുകൾക്കും മറ്റും അനുയോജ്യമായതാണ്.
ഈയൊരു തടാകത്തിന്റെ അരികിൽ നിന്നാൽ സൺസെറ്റ് കാണാൻ സാധിക്കും. മരുഭൂമിയിലെ ഭൂപ്രകൃതിയിൽ സൂര്യൻ അസ്തമിക്കുന്നത് ഒരു മനോഹരമായ കാഴ്ചയാണ്. വിശാലമായ കാഴ്ചകൾ ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ല. അതുകൊണ്ടു തന്നെ നിരവധി ആളുകൾ ഇവിടേക്ക് എത്തുകയും ചെയ്യും. പ്രാദേശികമായ കരകൗശല വസ്തുക്കളും ലഘു ഭക്ഷണങ്ങളും ഒക്കെ വിൽക്കുന്ന കടകളും ഇവിടെ കാണാൻ സാധിക്കും.. ഇനി സാഹസികത കൂടുതൽ ഇഷ്ടപ്പെടുന്നവരാണെങ്കിൽ മൗണ്ട് അബു അഡ്വഞ്ചർ പാർക്കിലേക്ക് പോയാൽ മതി. ഈ അമ്യൂസ്മെന്റ് പാർക്ക് റോളർ കോസ്റ്ററുകളും വാട്ടർ സ്ലൈഡുകളും അടക്കം നിരവധി സാഹസിക റൈഡുകൾ നിറഞ്ഞതാണ്. ഇവിടെയെത്തുന്നവർ സന്ദർശിക്കുന്ന മറ്റൊരു സ്ഥലം ആരാവലി പർവ്വതനിരകളിലെ ഗുരുശിഖർ കൊടുമുടിയാണ്. ആകർഷകമായ ഒരു അനുഭവം തന്നെയാണ് ഈ ഒരു കൊടുമുടി വാഗ്ദാനം ചെയ്യുന്നത്ഇതിന് അരികിൽ ക്ഷേത്രങ്ങളും ഉണ്ട്. ഈ ക്ഷേത്രങ്ങളും ആസ്വദിക്കാൻ സാധിക്കും. ഒരു ദിവസം കൊണ്ട് തീരാത്ത കാഴ്ചകൾ ഇവിടെ ഉള്ളതുകൊണ്ടു തന്നെ ഇവിടെ നിരവധി റിസോർട്ടുകളും ഹോട്ടലുകളും ഒക്കെ ഉണ്ട്. സുഖകരമായ കാലാവസ്ഥ ആയതുകൊണ്ട് തന്നെ ഉല്ലാസയാത്രകളിൽ പലരും തിരഞ്ഞെടുക്കുന്ന ഒരു സ്ഥലം തന്നെയാണ് മൗണ്ട് അബു.