വിയറ്റ്നാം ഇന്ത്യൻ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ട്. അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾക്കും സമ്പന്നമായ സംസ്കാരത്തിനും സൗന്ദര്യമുണർത്തുന്ന നഗരങ്ങൾക്കും ഒക്കെ വിയറ്റ്നാമിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാൻ സാധിക്കാറുണ്ട്. അതിമനോഹരമായ ഫ്രെയിമുകൾ തന്നെയാണ് ഇവിടേക്ക് വിനോദസഞ്ചാരികളെ മാടിവിളിക്കുന്നത്.. ഒരു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ കണ്ടുതീർക്കാൻ സാധിക്കുന്ന കാഴ്ചകൾ അല്ല ഇവിടെയുള്ളത്. മനോഹാര്യത തുളുമ്പുന്ന ഒരുപാട് സ്ഥലങ്ങളാണ് ഇവിടെ കാണാറുള്ളത്. വിയറ്റ്നാമിന്റെ തിരക്കേറിയ തലസ്ഥാനമായ ഹനോയി മുതൽ ആരംഭിക്കുകയാണ് വിയറ്റ്നാമിലെ മനോഹരമായ കാഴ്ചകൾ. ഹനോയിൽ എത്തിയാൽ ഏറ്റവും കൂടുതൽ ആളുകൾക്ക് പ്രിയപ്പെട്ടത് ഇവിടുത്തെ ഭക്ഷണം തന്നെയാണ്. വിയറ്റ്നാമീസ് ന്യൂഡിൽസ് സൂപ്പ്, വിയറ്റ്നാമി സാൻവിച്ച് തുടങ്ങിയവയ്ക്ക് ആവശ്യക്കാർ ഏറെയാണ്.
വിയറ്റ്നാമിലെ മറ്റൊരു മനോഹരമായ സ്ഥലമാണ് ഹോൺകീം തടാകം. ഇവിടെയും വിനോദസഞ്ചാരികൾക്കായി നിരവധി മനോഹരമായ കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്. വീയറ്റ്നാമിലെത്തുന്ന വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട സ്ഥലം ഹാലോങ്ങ് ബേ ആണ്. മനോഹരമായ ചുണ്ണാമ്പ് കല്ലുകൾക്കും മരതക വെള്ളത്തിനും പേര് കേട്ട യുനൈസ്കോയുടെ ലോക പൈതൃക പട്ടികയിൽ പോലും ഇടംപിടിച്ച ഈ ഒരു സ്ഥലം അതിശയകരമായ ദൃശ്യങ്ങൾക്കും നീന്തൽ പ്രവർത്തനങ്ങൾക്കും പേരുകേട്ടതാണ്. ഇവിടെ വിനോദസഞ്ചാരികൾക്ക് വേണ്ടി ഇവിടെ ഒരു കൂറ്റൻ ഗുഹയും കാണാൻ സാധിക്കും. സുങ് സോട്ട് ഗുഹ എന്നാണ് ഇത് അറിയപ്പെടുന്നത്..
പുരാതനമായ വാസ്തുവിദ്യയ്ക്ക് പേരുകേട്ട മനോഹരമായ ഒരു നഗരം കൂടി വിയറ്റ്നാമിൽ ഉണ്ട്. ഇവിടെ കാണാൻ കഴിയുന്ന കാഴ്ചകൾ ജാപ്പനീസ് കവർഡ് ബ്രിഡ്ജ്, ടാൻ കെ ഓൾഡ് ഹൗസ് തുടങ്ങിയ അതിമനോഹരമായ കാഴ്ചകളാണ്. ഇവിടെ ബീച്ചിൽ വിശ്രമിക്കുന്ന ആളുകൾക്ക് തീരദേശ സൗന്ദര്യം മാത്രമല്ല രാത്രിയുടെ മനോഹാരിത കൂടി ആസ്വദിക്കാൻ സാധിക്കും. പ്രാദേശിക കരകൗശല വസ്തുക്കൾക്ക് പേര് കേട്ട വിയറ്റ്നാം അതിമനോഹരമായ കാഴ്ചകൾ കൊണ്ട് രാത്രിയിൽ ഒന്നുകൂടി സുന്ദരിയാവും. വിയറ്റ്നാമിലെ വാ റമൺസ് മ്യൂസിയം അതിമനോഹരമായ ഒരു കാഴ്ച തന്നെയാണ്. വിയറ്റ്നാം യുദ്ധസമയത്ത് ഉപയോഗിച്ചിരുന്ന പല കാര്യങ്ങളും ഇവിടെ ഈ മ്യൂസിയത്തിൽ കാണാൻ സാധിക്കും.. വിയറ്റ്നാമിലെത്തുന്ന ഒരു വിനോദസഞ്ചാരിയും നഷ്ടപ്പെടുത്താത്ത കാഴ്ച തന്നെയാണ് ഇത്.