Movie News

ഭരതനാട്യം സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു-Bharatanatyam second look poster

ഒരു തികഞ്ഞ കുടുംബചിത്രത്തെയാണ് ഈ പോസ്റ്റര്‍ ചൂണ്ടിക്കാട്ടുന്നത്

വീണ്ടും കൗതുകം ജനിപ്പിക്കുന്ന പോസ്റ്ററുമായി ഭരതനാട്യം എന്ന ചിത്രത്തിന്റെ രണ്ടാം പോസ്റ്റര്‍ പുറത്തുവിട്ടു. ഒരിടത്തരം കുടുംബത്തിലെ കാരണവര്‍ എന്നു കരുതാവുന്ന ഒരു കഥാപാത്രം – പത്രം വായിക്കുന്നതും, ചുറ്റുമുള്ളവര്‍ അത് കൗതുകത്തോടെയും ആകാംഷയോടെയും ഉറ്റുനോക്കുന്നതുമാണ് പോസ്റ്ററിന്റെ ഉള്ളടക്കം. അനുഗ്രഹീത നടന്‍ സായ്കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണിത്. ഒരു തികഞ്ഞ കുടുംബചിത്രത്തെയാണ് ഈ പോസ്റ്റര്‍ ചൂണ്ടിക്കാട്ടുന്നത്.

നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ലാ ഫിലിംസ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് സൈജുക്കുറുപ്പ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, അനുപമാ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സൈജുക്കുറപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സായ് കുമാര്‍ , കലാരഞ്ജിനി, മണികണ്ഠന്‍ പട്ടാമ്പി, സലിം ഹസ്സന്‍, അഭിരാം രാധാകൃഷ്ണന്‍, നന്ദു പൊതുവാള്‍, ശ്രീജാ രവി, സ്വാതിദാസ് പ്രഭു,ദിവ്യാ എം. നായര്‍, ശ്രുതി സുരേഷ് എന്നിവരും പ്രധാന താരങ്ങളാണ്. ആഗസ്റ്റ് ഇരുപത്തിമൂന്നിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.

മനു മഞ്ജിത്തിന്റെ ഗാനങ്ങള്‍ക്ക് സാമുവല്‍ എബി.സംഗീതം പകര്‍ന്നിരികന്നു. ഛായാഗ്രഹണം – ബബിലുഅജു. എഡിറ്റിംഗ് – ഷഫീഖ് വി.ബി. മേക്കപ്പ്-മനോജ് കിരണ്‍ രാജ്. കോസ്സ്റ്റ്യും ഡിസൈന്‍ – സുജിത് മട്ടന്നൂര്‍, നിശ്ചല ഛായാഗ്രഹണം – ജസ്റ്റിന്‍ ജയിംസ്. കലാസംവിധാനം – ബാബു പിള്ള. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സാംസണ്‍ സെബാസ്റ്റ്യന്‍. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് – കല്ലാര്‍ അനില്‍ ,ജോബി ജോണ്‍. പ്രൊഡക്ഷന്‍ കണ്‍ടോളര്‍ – ജിതേഷ് അഞ്ചു മന.

STORY HIGHLIGHTS: Bharatanatyam second look poster released