Sports

ലോക ഒന്നാം റാങ്കുകാരിയെ അടക്കം വീഴ്ത്തി; വിനേഷ് ഫോഗട്ട് ഗുസ്തി സെമിയിയിൽ -Paris Olympics 2024

ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപ്പസാണ് സെമിയില്‍ വിനേഷിന്റെ എതിരാളി

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് സെമിയില്‍. 50 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്റെ ലോകചാമ്പ്യനായ യുയി സുസാക്കിയെ അട്ടിമറിച്ച് ക്വാര്‍ട്ടറില്‍ കടന്ന വിനേഷ്, അവിടെ യുക്രൈന്റെ ഒക്‌സാന ലിവാച്ചിനെ വീഴ്ത്തി സെമി ടിക്കറ്റും ഉറപ്പിച്ചു. ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപ്പസാണ് സെമിയില്‍ വിനേഷിന്റെ എതിരാളി. ചൊവ്വാഴ്ച രാത്രി 10.25-നാണ് മത്സരം.

ഇന്ന് രാത്രി 9.45ന് നടക്കുന്ന സെമിഫൈനലിൽ ക്യൂബയുടെ യുസ്നീലിസ് ലോപസാണ് വിനേഷിന്റെ എതിരാളി. പാൻ അമേരിക്കൻ ഗെയിംസ് ചാമ്പ്യനാണ് ലോപസ്. ആദ്യമായാണ് വിനേഷ് ഒളിമ്പിക്സ് സെമിയിൽ കടക്കുന്നത്.

പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിക്കെതിരെ നാടകീയമായായിരുന്നു ഇന്ത്യക്കാരിയുടെ ജയം. 0-2ന് പിന്നിലായിരുന്ന വിനേഷ് അവസാന സെക്കൻഡുകളിൽ മൂന്ന് പോയന്റ് പിടിച്ചാണ് ജയത്തിലെത്തിയത്. സുസാകി അപ്പീൽ നൽകിയെങ്കിലും തീരുമാനം വിനേഷി​ന് അനുകൂലമായിരുന്നു. ക്വാർട്ടറിൽ 7-5നാണ് യു​ക്രെയ്ൻ എതിരാളിയെ വീഴ്ത്തിയത്.

അന്താരാഷ്ട്ര തലത്തില്‍ സുസാക്കിയുടെ ആദ്യ തോല്‍വിയായിരുന്നു ഇത്. ഇതിനു മുമ്പ് നടന്ന 82 അന്താരാഷ്ട്ര മത്സരങ്ങളിലും ജപ്പാന്‍ താരം തോല്‍വിയറിഞ്ഞിരുന്നില്ല. ടോക്യോയില്‍ സ്വര്‍ണത്തിലേക്കുള്ള വഴിയില്‍ ഒരു പോയന്റ് പോലും നഷ്ടപ്പെടുത്താതിരുന്ന താരമായിരുന്നു സുസാക്കി. കരിയറില്‍ തോറ്റത് ആകെ മൂന്ന് മത്സരങ്ങളില്‍ മാത്രവും. എന്നാല്‍ പിന്നീട് പാരീസ് വേദിയായത് ഒളിമ്പിക് ഗുസ്തി ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനായിരുന്നു.