ന്യൂഡൽഹി: ആഭ്യന്തര കലാപത്തെ തുടർന്ന് രാജിവച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും തിരിച്ചടി. ഹസീനയുടെ വിസ യു.എസ് റദ്ദാക്കി. അമേരിക്കയടക്കം വിവിധ പാശ്ചാത്യരാജ്യങ്ങൾ ഹസീനയെ പുറത്താക്കുന്നതിൽ പങ്കുവഹിച്ചെന്ന ആരോപണങ്ങൾക്കിടെയാണ് വിസ പിൻവലിച്ചെന്ന റിപ്പോർട്ട്.
രാജിവെച്ച് ഇന്ത്യയിലേക്ക് പലായനംചെയ്ത ഹസീന നിലവിൽ ഗാസിയാബാദിലെ ഹിൻഡൺ വ്യോമതാവളത്തിലാണ് ഉള്ളത്. ലണ്ടനിലേക്ക് പോകാനായിരുന്നു ഹസീന തീരുമാനിച്ചിരുന്നത്. എന്നാല്‍ ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നല്കാന് സാധിക്കില്ലെന്ന് യുകെ അറിയിച്ചതോടെ ഹസീനയുടെ യാത്ര അനശ്ചിതത്വലായി.
തുടര്‍ന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഹസീനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഹോദരി രെഹാനയ്ക്കൊപ്പമായിരുന്നു ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. രെഹാന ബ്രിട്ടീഷ് പൗരത്വമുള്ള വ്യക്തിയാണ്. രാഷ്ട്രീയ അഭയം ലഭിക്കുന്നതുവരെ ഹസീന ഇന്ത്യയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹോദരി രെഹാനയ്ക്ക് യുകെ പൗരത്വം ഉള്ളതിനാൽ തന്നെ അവർ ഹസീനയ്ക്ക് മുൻപേ രാജ്യം വിട്ടേക്കുമെന്നാണ് സൂചന.