Kerala

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിൽ റെയ്ഡ് : 32 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി | raid-in-celebrity-make-up-artists

സംസ്ഥാന വ്യാപകമായി 21 പ്രമുഖ ആർട്ടിസ്റ്റുകളുടെ 50 സ്ഥാപനങ്ങളിലും

സംസ്ഥാന ചരക്ക്-സേവന നികുതിവകുപ്പ് ഇന്റലിജൻസ് വിഭാഗം സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ 32.51 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി.

സംസ്ഥാന വ്യാപകമായി 21 പ്രമുഖ ആർട്ടിസ്റ്റുകളുടെ 50 സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ പരിശോധനയിലാണ് കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയത്.

കഴിഞ്ഞ ആറുമാസമായി ഇവരെ ജി.എസ്.ടി. ഇന്റലിജൻസ് നിരീക്ഷിച്ചുവരികയായിരുന്നു. താരങ്ങളിൽനിന്നുള്ളതും വിവാഹങ്ങളുടേയും മേക്കപ്പിലൂടെ ലഭിക്കുന്ന വരുമാനവും മറച്ചുെവച്ചായിരുന്നു നികുതിവെട്ടിപ്പ്.