ഓരോ ഉത്സവങ്ങളും എത്തുന്നതോടെ വിപണിയിൽ ഓഫറുകളുടെ പൂരമാണ്. വാഹനനിർമ്മാതാക്കളും മികച്ച ഓഫറുകളുമായി രംഗത്തെത്താറുണ്ട്. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾ എല്ലാവരും ഓണമാവാനും ക്രിസ്മസ് ആവാനും വിഷു ആവാനും ഒക്കെ കാത്തിരിക്കാറുണ്ട്.
ഈ അടുത്തകാലത്തായി വാഹന നിർമ്മാതാക്കളിൽ ഏറ്റവും കൂടുതൽ ഓഫറുകൾ നൽകുന്ന ബ്രാൻഡ് ഏതെന്ന് ചോദിച്ചാൽ ഫോക്സ്‌വാഗൺ എന്ന് പറയാം. ഓണം അടുത്തതോടെ പുതിയ ഓഫറുകളുമായി എത്തിയിരിക്കുകയാണ് കമ്പനി. ഈ മോഡലുകൾ ഇപ്പോൾ വാങ്ങുകയാണെങ്കിൽ വമ്പിച്ച കിഴിവിൽ സ്വന്തമാക്കാം.
നിലവിലുള്ള ടൈഗൂൺ, വെർട്ടിസ് എന്നിവയുടെ പുതിയ സ്പെഷ്യൽ ഓണം എഡിഷൻ വേരിയന്റുകൾ പുറത്തിറക്കിയാണ് ഫോക്‌സ്‌വാഗൺ മലയാളികൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേരുന്നത്. ഫോക്‌സ്‌വാഗൺ ടൈഗൂൺ ഓണം എഡിഷനും വെർട്ടിസ് ഓണം എഡിഷനും കേരളത്തിൽ മാത്രമാണ് വിൽപ്പനയ്‌ക്കെത്തുക. 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിനുള്ള ടൈഗൂൺ ജിടി ലൈനിന് 14.08 ലക്ഷം രൂപയും ടൈഗൂൺ ജിടി പ്ലസ് സ്‌പോർട്ടിന് 18.53 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില.
സ്മോക്ക്ഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, കാർബൺ സ്റ്റീൽ ഗ്രേ റൂഫ്, റെഡ് ഫിനിഷ്ഡ് ജിടി ബാഡ്ജ്, ബ്രേക്ക് കാലിപ്പറുകൾ, ഡാർക്ക് ക്രോം ഡോർ ഹാൻഡിലുകൾ എന്നിവ എക്സ്റ്റീരിയർ പരിഷ്ക്കാരങ്ങളിൽ കാണാനാവും. എസ്‌യുവി പുതിയ ബ്ലാക്ക് ഫിനിഷുള്ള 17 ഇഞ്ച് അലോയ് വീലുകളിലാണ് നിരത്തിലേക്ക് എത്തുന്നത്. 1.0 TSI മോഡലുകൾക്ക് 1.2 ലക്ഷം കിഴിവ് നൽകുമ്പോൾ 2024 മുതൽ 1.5 TSI മോഡലുകൾക്ക് 1.87 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും.
ടൈഗൂൺ വാങ്ങാനുള്ള മികച്ച സമയമാണിതെന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്. 1 ലിറ്റർ ട്രിപ്പിൾ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ 110 Bhp-170 Nm ഉത്പാദിപ്പിക്കുമ്പോൾ 1.5 ലിറ്റർ 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ 150 Bhp-250 Nm ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന് 6 സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ലഭിക്കുമ്പോൾ, വലിയ എഞ്ചിന് 6 സ്പീഡ് മാനുവൽ, 7 സ്പീഡ് DSG ട്വിൻ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ലഭിക്കും.
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സി-സെഗ്‌മെൻ്റ് സെഡാനാണ് വെർട്ടിസ്, 1 ലിറ്റർ TSI ഓട്ടോമാറ്റിക് മോഡലിന് 1.25 ലക്ഷം രൂപയും 1.5 ലിറ്റർ TSI എഞ്ചിൻ മോഡലുകൾക്ക് 70,000 രൂപയുമാണ് ഓഫർ. കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ, ജിടി, ജിടി പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ഫോക്‌സ്‌വാഗൺ വെർട്ടിസ് വിപണിയിൽ എത്തിയിരിക്കുന്നത്. കൂടാതെ, ഉപഭോക്താക്കൾക്ക് ജിടി ട്രിമ്മുകൾക്കൊപ്പം എഡ്ജ് ലിമിറ്റഡ് എഡിഷന്റെ ഓപ്ഷനും ലഭിക്കും.
2022 ജൂൺ മാസത്തിലായിരുന്നു വെര്‍ട്ടിസ് ഇന്ത്യയിലെത്തിയത്. സെഡാനുകൾക്ക് ഇനി വിൽപ്പനയുണ്ടാകില്ലെന്ന വാദങ്ങളെയെല്ലാം തകർത്ത് മോഡൽ ഹിറ്റായി. വലിയ വിജയം നേടാനായ മോഡൽ രാജ്യത്ത് ആദ്യം 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കുന്ന മെയ്‌ഡ് ഇൻ ഇന്ത്യ സെഡാൻ കൂടിയാണ്. ഡ്യുവൽ എയർബാഗുകൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ലോഡ് ലിമിറ്ററുകൾ, നാല് അധിക എയർബാഗുകൾ (ഓപ്ഷണൽ), രണ്ടാം നിരയ്ക്കുള്ള ഐസോഫിക്സ് സീറ്റ് മൗണ്ടുകൾ, ഇബിഡി ഉള്ള എബിഎസ്, എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളാണ് വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്.
ടൈഗൂണ്‍, വെര്‍ട്ടിസ് മോഡലുകളുടെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനായി അവതരിപ്പിച്ചുകൊണ്ട് വാഹന സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ് സ്വീകരിച്ചിരുന്നു. പ്രശസ്തമായ ജര്‍മന്‍ എഞ്ചിനീയറിംഗിന് പുറമെ കൂടുതല്‍ സേഫ്റ്റിയുള്ള കാറുകള്‍ കൂടിയായി മാറിയിരിക്കുകയാണ് ഇരുമോഡലുകളും. മുമ്പ് ഈ കാറുകളുടെ താഴ്ന്ന വേരിയന്റുകളില്‍ ഇരട്ട എയര്‍ബാഗ് മാത്രമായിരുന്നു ഓഫര്‍ ചെയ്തിരുന്നത്.
content highlight: amazing-discount-for-these-volkswagen-suvs