ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ മലയാളി മനസുകളിൽ ചേക്കേറിയ താരമാണ് രഞ്ജിനി ഹരിദാസ്. അന്നോളം മലയാളികൾ കണ്ട ശൈലികളിൽ നിന്നും വ്യത്യസ്തമായിരുന്നു രഞ്ജിനി ഹരിദാസിന്റെ അവതരണ രീതി. മലയാളവും ഇംഗ്ലിഷും കലർത്തിക്കൊണ്ടുള്ള സംസാരത്തിന് ആദ്യമൊക്കെ വിമർശനമാണ് കിട്ടിയത് എങ്കിലും പയ്യെ പയ്യെ മലയാളികൾ ആ രീതി ഏറ്റെടുക്കുകയായിരുന്നു. വളരെ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് രഞ്ജിനി. ഇടയ്ക്ക് പല വിവാദങ്ങളും വിമർശനങ്ങളുമൊക്കെ രഞ്ജിനിയുടെ പേരിനൊപ്പം ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ മാറിയിരിക്കുകയാണ്.
ബിഗ് ബോസിലേക്ക് മത്സരിക്കാൻ പോയത് മുതലാണ് രഞ്ജിനിയെ കുറിച്ചുള്ള വിമർശനങ്ങളൊക്കെ അവസാനിച്ചത്. ശരിക്കും താരത്തിന്റെ സ്വഭാവവും രീതികളുമാണ് പലരെയും ചൊടിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ വലിയ ആരാധക പിന്തുണയും ലഭിക്കാറുണ്ട്. നാൽപത് വയസിലേക്ക് കടന്നതിന് ശേഷമുള്ള ജീവിതത്തെ പറ്റിയാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി രഞ്ജിനി പങ്കുവെക്കാറുള്ളത്. രഞ്ജിനിയുടെ വ്യക്തി ജീവിതത്തെക്കുറിച്ചും പലപ്പോഴും ഗോസിപ്പുകൾ വന്നിട്ടുണ്ട്.
മുമ്പൊരിക്കൽ താൻ കടന്ന് വന്ന പാതകളെക്കുറിച്ച് രഞ്ജിനി സംസാരിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് ജീവിതത്തിൽ മുന്നോട്ട് നീങ്ങിയതിനെക്കുറിച്ച് രഞ്ജിനി അന്ന് തുറന്ന് സംസാരിച്ചു. രഞ്ജിനിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
“വളരെ ചെറിയ പ്രായത്തിൽ തന്നെ എനിക്ക് ഞാൻ തന്നെയായി നിൽക്കാൻ പേടിയില്ലായിരുന്നു. അച്ഛൻ എന്റെ വളരെ ചെറിയ പ്രായത്തിൽ മരിച്ചു. അമ്മയും അനുജനും വീട്ടിലുണ്ട്. എല്ലാ കാര്യങ്ങളും സ്വന്തം ചെയ്യണം. അമ്മയ്ക്ക് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കാര്യങ്ങൾ നോക്കണം. എനിക്ക് എന്ത് കാര്യമുണ്ടെങ്കിലും ഞാൻ തന്നെ ചെയ്യണം. ആദ്യമായി പിരീഡ്സ് വന്നപ്പോൾ ഞാൻ തന്നെയാണ് എന്റെ പാഡ് വാങ്ങിക്കാൻ പോയത്. എത്ര പെൺകുട്ടികൾ ഏഴാം ക്ലാസിൽ അത് ചെയ്തിട്ടുണ്ടാകും.
2000 ൽ മിസ് കേരളയിൽ ഞാൻ പങ്കെടുത്തു. അവിടെ നിന്ന് കിട്ടിയ ട്രെയ്നിംഗ് എന്നെ നന്നായി സഹായിച്ചു. പന്ത്രണ്ടാം ക്ലാസ് വരെ സ്റ്റേജിൽ ഒറ്റയ്ക്ക് ഒരു പെർഫോമൻസ് ചെയ്തിട്ടില്ല. ആദ്യമായി സ്റ്റേജിൽ ഒറ്റയ്ക്ക് നിന്ന് എന്തെങ്കിലും നേടുന്നത് മിസ് കേരളയ്ക്കാണ്. ഭംഗി കാരണമല്ല, എന്റെ വാക് സാമർത്ഥ്യം കാരണമാണെന്നാണ് എന്റെയടുത്ത് പറഞ്ഞത്. അപ്പോഴാണ് തനിക്കും നന്നായി സംസാരിക്കാൻ പറ്റുമെന്ന് മനസിലാക്കിയതെ”ന്നും രഞ്ജിനി ഹരിദാസ് പറയുന്നു.
“സൗന്ദര്യ മത്സരത്തിൽ ജയിക്കാൻ വേണ്ടിയല്ല ഞാൻ മത്സരിച്ചത്. എൻജോയ് ചെയ്യാമെന്ന് പറഞ്ഞ് പോയതാണ്. പക്ഷെ അത് എന്റെ കോൺഫിഡൻസ് ലെവൽ ഭയങ്കരമായി മാറ്റി. ഞാനെന്ന 18 വയസുകാരി പെൺകുട്ടി മറ്റുള്ള പെൺകുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ആത്മവിശ്വാസത്തിൽ എവിടെ നിൽക്കുന്നു എന്നെനിക്ക് മനസിലാക്കി തന്നത് മിസ് കേരളയാണ്.
താൻ നേരിട്ട ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും രഞ്ജിനി അന്ന് സംസാരിച്ചു. ജന്മനാ ഒരു നെർവ് സ്ട്രക്കാണ്. 2008 ൽ ഒരു കാർ ആക്സിഡന്റ് ഉണ്ടായി. രണ്ടാഴ്ചയോളം കിടപ്പിലായി. ആറ് ഡിസ്ക് തെറ്റിയിരുന്നു. ആയുർദേവത്തിന്റെ വലിയ ഫാനാണ്. രാവിലെ ആറ് മണിക്ക് ട്രീറ്റ്മെന്റ് ചെയ്തിട്ടായിരുന്നു ഷൂട്ടിന് പോയത്. ആ സമയത്ത് എനിക്ക് ഇംഗ്ലീഷ് മെഡിസിനോ സർജറിയോ ചെയ്യാൻ താൽപര്യം ഇല്ലായിരുന്നു. 26-27 വയസിൽ സർജറി ചെയ്ത് ഡിസ്ക് മാറ്റി മെറ്റൽ പീസ് വെക്കാൻ താൽപര്യമില്ലായിരുന്നു.
അത് നല്ല തീരുമാനമായിരുന്നു. ഇന്നും താൻ ആയുർവേദമാണ് ഫോളോ ചെയ്യുന്നതെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി. താൻ വളരെ ബോൾഡ് ആയതിന് കാരണം അച്ഛനില്ലാതെ വളർന്നതാണെന്നും രഞ്ജിനി പറഞ്ഞു. സമൂഹം അച്ഛന്റെ സംരക്ഷണയിൽ വളരാത്ത പെൺകുട്ടികൾ ബോൾഡായിപ്പോകും. സമൂഹം അങ്ങനെയാണെന്നും” രഞ്ജിനി ചൂണ്ടിക്കാട്ടി. അമൃത ടിവിയിലെ ആനീസ് കിച്ചണിലാണ് രഞ്ജിനി ഇക്കാര്യങ്ങൾ സംസാരിച്ചത്.
content highlight: ranjini-haridas-opened-up