One of the Protestent Looks like Virat Kohli
സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ സമാധാനപരമായി നടത്തിയ പ്രതിഷേധം ബംഗ്ലാദേശില്‍ അക്രമാസക്തമാവുകയും, കലാപത്തിലേക്ക് നയിക്കുകയും ചെയ്തു. പ്രക്ഷോഭം കടുത്തതോടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേക്കും അവാമി പാര്‍ട്ടിയുടെ അസ്തമനത്തിലേക്കും വഴിവെച്ച സംഭവമായി മാറി. പ്രക്ഷോഭകര്‍ പ്രധാനമന്ത്രിയുടെ വസതി വളയുന്നതിന് മുന്‍പ് ഷെയ്ഖ് ഹസീന ഹെലികോപ്റ്ററില്‍ രാജ്യം വിടുകയും, അവര്‍ ഇന്ത്യയില്‍ അഭയം പ്രാപിക്കുകയും ചെയ്തു. രാജ്യത്തെ രാഷ്ട്രീയ അശാന്തിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇന്ത്യയിയുള്‍പ്പടെ ലോക രാജ്യങ്ങള്‍ വീക്ഷിച്ചു. അവയില്‍ ഒരു വീഡിയോ വൈറലായിട്ടുണ്ട്. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ രൂപഭാവമുള്ളൊരാളുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്
ക്ലിപ്പില്‍ കാണിച്ചിരിക്കുന്ന വ്യക്തി വിരാട് കോഹ്ലിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്സില്‍ പങ്കുവെച്ചിരിക്കുന്നത് . എന്നിരുന്നാലും, ക്രിക്കറ്റ് കളിക്കാരനുമായി അസാധാരണമായ സാമ്യമുള്ള ഒരാള്‍ എന്ന് വ്യക്തമാക്കുന്നു. വീഡിയോയില്‍, വിരാട് കോഹ്ലി ഒരാളുടെ തോളില്‍ ഇരുന്ന് മുദ്രാവാക്യം വിളിക്കുന്നതാണ് കാണുന്നത്. ചിലരുടെ അഭിപ്രായത്തില്‍, അദ്ദേഹം ധരിച്ചിരിക്കുന്ന തൊപ്പിയില്‍ RCB (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു) ലോഗോയും ഉണ്ട്. വന്‍ ജനക്കൂട്ടത്തിന്റെ നടുവിലാണ് കിംഗ് കോഹ്ലിയുടെ സൗദൃശ്യമുള്ളയാള്‍ ഇരിക്കുന്നത്. മുദ്രവാക്യത്തിനിടയില്‍ ഒരാള്‍ കോഹ്ലിയുടെ സണ്‍ഗ്ലാസ് വാങ്ങാന്‍ ശ്രമിക്കുന്നതും അതു നല്‍കാത്തതും കാണാന്‍ സാധിക്കും. ബംഗ്ലാദേശിലെ ചിറ്റഗോങില്‍ നടന്ന സമരത്തിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഈ വീഡിയോ ഷെയര്‍ ചെയ്തതിന് ശേഷം, വീഡിയോക്ക് ഏകദേശം 1.4 ലക്ഷം കാഴ്ചകളും 2,600 ലൈക്കുകളും നേടി. ഷെയറിനോട് പ്രതികരിക്കുന്നതിനിടയില്‍ ആളുകള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തു. വീഡിയോയില്‍ വിരാട് കോഹ്ലി ഇല്ലെന്ന് ഭൂരിഭാഗം ആളുകളും ചൂണ്ടിക്കാണിച്ചപ്പോള്‍, ചിലര്‍ ക്ലിപ്പിലുള്ള വ്യക്തിയെ യഥാര്‍ത്ഥ ക്രിക്കറ്റ് കളിക്കാരനാണെന്ന് തെറ്റിദ്ധരിച്ചു. ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയില്‍ വിരാട് കോഹ്ലിയെപ്പോലെയുള്ള മറ്റൊരു അപരന്റെ ലുക്ക് വൈറലായിരുന്നു. അയോധ്യ സന്ദര്‍ശിക്കുന്നതിനിടെ സെല്‍ഫികള്‍ക്കായി അപര കോഹ്ലിയ്ക്ക് ഒപ്പം വട്ടം കൂടുന്ന ആരാധകരാല്‍ വലയുന്ന വീഡിയോ വൈറലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയണിഞ്ഞ് ഡോപ്പല്‍ഗേഞ്ചറും എത്തിയിരുന്നു.
Content Highlights: Cricketer Virat Kohli also participated in the Bangladesh protest, who in the viral video?