നാലു മണിക്ക് ചായയുടെ കൂടെ കൊറിക്കാൻ മസാല കപ്പലണ്ടി മാത്രം മതി.
ചേരുവകൾ
- കപ്പലണ്ടി – 1 കപ്പ്
- മുളകുപൊടി – 2 ടീസ്പൂൺ
- പെരുംജീരകം പൊടിച്ചത് – 1/2 ടീസ്പൂൺ
- കായം പൊടിച്ചത് – 1/8 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- കടല മാവ് – 2 ടേബിൾസ്പൂൺ
- അരിപ്പൊടി – 1 ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- കപ്പലണ്ടി ഒരു ബൗളിലേക്ക് ഇടുക ശേഷം മുളകുപൊടി, പെരുംജീരകം പൊടിച്ചത്,കായം പൊടിച്ചത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം കടലമാവ്, അരിപ്പൊടി എന്നിവ ചേർത്ത് യോജിപ്പിച്ച് വെള്ളം കുറച്ച് തളിച്ച് എല്ലാം കൂടി മിക്സ് ചെയ്ത് എടുക്കുക. വെള്ളം കൂടിപ്പോകാതെ നന്നായി യോജിപ്പിച്ച് എടുക്കുക.
- ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയതിന് ശേഷം കപ്പലണ്ടി കുറേശ്ശേ ചേർത്ത് ചെറിയ തീയിൽ നന്നായി വറുത്തെടുക്കുക. സ്വാദിഷ്ടമായ മസാല കപ്പലണ്ടി റെഡി. ഇത് വായു കടക്കാത്ത പാത്രത്തിൽ ഇട്ട് സൂക്ഷിക്കാം.
content highlight: spicy-masala-peanuts